24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പാൽച്ചുരം നവീകരണം 35 കോടിയുടെ പദ്ധതി റെഡി
Kerala

പാൽച്ചുരം നവീകരണം 35 കോടിയുടെ പദ്ധതി റെഡി

വയനാട്‌, കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരത്തിന്റെ നവീകരണത്തിന്‌ 35 കോടിയുടെ കിഫ്‌ബി പദ്ധതി. മലയോര ഹൈവേയിലുൾപ്പെടുത്തി കേരളാ റോഡ്‌ ഫണ്ട്‌ ബോർഡ് (കെആർഎഫ്‌ബി) സമർപ്പിച്ച പദ്ധതിക്ക് ഉടൻ അംഗീകാരമാകും. വയനാട്ടിലെ ബോയ്‌സ്‌ ടൗൺമുതൽ കണ്ണൂരിലെ അമ്പയാത്തോടുവരെയുള്ള 6.27 കിലോമീറ്ററാണ്‌ നവീകരിക്കുന്നത്‌.
ഇതിൽ 3.27 കിലോമീറ്ററാണ് പാൽച്ചുരം. പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കാത്ത നിർമാണമായിരിക്കും. സുരക്ഷാമതിലുകളും കൈവരികളും നിർമിക്കും. മാനന്തവാടിയിൽനിന്ന് ഇരിട്ടിയിലേക്കുള്ള എളുപ്പവഴികൂടിയാണിത്‌. ധാരാളം വയനാട്ടുകാരും കണ്ണൂരുകാരും ആശ്രയിക്കുന്ന പാതയാണ്‌. കെഎസ്‌ആർടിസി സർവീസുമുണ്ട്‌.
വടകര ചുരം ഡിവിഷന്‌ കീഴിലായിരുന്ന പാൽച്ചുരം കഴിഞ്ഞവർഷമാണ്‌ കെആർഎഫ്‌ബി ഏറ്റെടുത്തത്‌. ചുരത്തിൽകൂടിയുള്ള നിലവിലെ യാത്ര ഞാണിന്മേൽ കളിയാണ്‌. ഒരുഭാഗം അഗാധമായ കൊക്കയും മറുഭാഗം വൻപാറകൾ തൂങ്ങിയ മലയുമാണ്‌. ഇതിനിടയിലൂടെ വളഞ്ഞുതിരിഞ്ഞാണ്‌ പാത. അഞ്ച്‌ പ്രധാന മുടിപ്പിൻ വളവുകളാണുള്ളത്‌. മറ്റുനിരവധി ചെറിയവളവുകളും. മഴക്കാലമായാൽ ദുർഘട യാത്രയാണ്‌. മണ്ണും പാറക്കെട്ടുകളും ഏതുനിമിഷവും ഇടിഞ്ഞുവീഴാം.
ബുധനാഴ്‌ച ചുരത്തിലെ ചെകുത്താൻ തോടിന്‌ സമീപം കൂറ്റൻ പാറയും മണ്ണും ഇടിഞ്ഞുവീണു. തലനാരിഴക്കാണ്‌ യാത്രക്കാർ രക്ഷപ്പെട്ടത്‌. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മഴയിൽ മലയുടെ മുകൾഭാഗത്തുനിന്ന്‌ പാറകളും മണ്ണും റോഡിലേക്ക്‌ ഇടിഞ്ഞെത്തുകയായിരുന്നു. ചുരം കയറലാണ്‌ ഏറെ വിഷമകരം. വീതികുറഞ്ഞ കുത്തനെയുള്ള കയറ്റങ്ങളാണ്‌. റോഡ്‌ നവീകരിക്കുന്നതോടെ ആധിയോടെയുള്ള യാത്രക്ക്‌ പരിഹാരമാകും.

Related posts

ദുരിതാശ്വാസനിധി : മുഖ്യമന്ത്രിയെ അയോഗ്യനാക്കാനാകില്ല: ലോകായുക്ത

Aswathi Kottiyoor

സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത് ആ​ലോ​ച​ന​യി​ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor

5 വർഷം; 30 ലക്ഷം പേർക്ക്‌ തൊഴിൽ ലക്ഷ്യം: എം വി ഗോവിന്ദൻ

Aswathi Kottiyoor
WordPress Image Lightbox