21.6 C
Iritty, IN
November 22, 2024
  • Home
  • Iritty
  • ഹരിയാലി മഹോത്സവ് 2022 – സഞ്ജീവനി പാർക്കിൽ ഫലവൃക്ഷങ്ങൾ വെച്ച് പിടിപ്പിച്ചു
Iritty

ഹരിയാലി മഹോത്സവ് 2022 – സഞ്ജീവനി പാർക്കിൽ ഫലവൃക്ഷങ്ങൾ വെച്ച് പിടിപ്പിച്ചു

ഇരിട്ടി: ഭാരതീയ പരിതസ്ഥിതി – വനം – കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഹരിയാലി മഹോത്സവം 2022 ന്റെ ഭാഗമായി സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരവനമാക്കി മാറ്റിയ ഇരിട്ടി വള്ള്യാട് സഞ്ജീവനി പാർക്കിൽ ഫലവൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങൾ നേരിടുന്നതിന് വരാനിരിക്കുന്ന തലമുറകളുടെ ജീവൻ നിലനിർത്തുന്നതിലും, സുസ്ഥിര ജീവിതത്തിലും മരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഭാരതത്തിലെമ്പാടും ഹരിയാലി മഹോത്സവ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഉദ്‌ഘാടനം ഡൽഹിതാൽക്കത്തോറ മൈതാനിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് വെള്ളിയാഴ്ച രാവിലെ ഓൺലൈനായി നിർവഹിച്ചു.
ഇരിട്ടി വള്ള്യാട് സഞ്ജീവനി പാർക്കിൽ നടന്ന ചടങ്ങു് ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്തു. നഗരവനം ഹരിതസമിതി പ്രസിഡന്റ് പി.പി. അശോകൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.രഘു, കണ്ണൂർ ഫോറസ്ററ് റെയ്ഞ്ചർ ജയപ്രകാശ്, തലശ്ശേരി റെയ്ഞ്ചർ പ്രസാദ്, അജയൻ പായം, കെ. മുഹമ്മദലി, എ. ഗീത, പി. ശ്യാംജിത്ത് എന്നിവർ സംസാരിച്ചു. സോഷ്യൽ ഫോറസ്ട്രി വിഭാഗം എ സി എഫ് ജി. പ്രദീപ് സ്വാഗതവും ഫോറസ്റ്റർ പി. പ്രസന്ന നന്ദിയും പറഞ്ഞു. തുടർന്ന് നഗരവനത്തിൽ ഫലവൃക്ഷ തൈകൾ വെച്ച് പിടിപ്പിക്കൽ പ്ലാവിൻ തൈ നട്ടുകൊണ്ട് നഗരസഭാ ചെയർപേഴ്സ്ൻ ഉദ്‌ഘാടനം ചെയ്തു. മാവും പ്ലാവുമടക്കം നൂറോളം മരങ്ങളാണ് ഇവിടെ എത്തിയവർ എല്ലാവരും ചേർന്ന് നട്ടുപിടിപ്പിച്ചത്.

Related posts

ഇരിട്ടി നാളികേര ഉല്‍പാദക കമ്പനിയുടെ ഭാരവാഹികള്‍ക്ക് സ്വീകരണവും ഉപഹാര സമര്‍പ്പണവും നടത്തി

Aswathi Kottiyoor

വീര പഴശ്ശിരാജ അനുസ്മരണം

Aswathi Kottiyoor

ആദരാഞ്ജലികൾ🌹🌹🌹 ഉളിക്കല്ലിലെ ആദ്യകാല മാതൃഭൂമി, മനോരമ ഏജന്റ് മുണ്ടോളിക്കൽ എം ജെ ചാക്കോ അന്തരിച്ചു.

Aswathi Kottiyoor
WordPress Image Lightbox