24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നാ​ല് ദി​വ​സം കൂ​ടി ക​ന​ത്ത മ​ഴ;11 ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട്
Kerala

നാ​ല് ദി​വ​സം കൂ​ടി ക​ന​ത്ത മ​ഴ;11 ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട്

സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ച്ച് കാ​ല​വ​ർ​ഷം. ക​ർ​ണാ​ട​ക തീ​രം​വ​രെ നി​ല​നി​ന്ന ന്യൂ​ന​മ​ർ​ദ പാ​ത്തി തെ​ക്ക​ൻ മ​ഹാ​രാ​ഷ്ട്ര തീ​രം മു​ത​ൽ വ​ട​ക്ക​ൻ കേ​ര​ള തീ​രം​വ​രെ വ്യാ​പി​ച്ച​തും ആ​ന്ധ്രാ-​ഒ​ഡീ​ഷ തീ​ര​ത്തി​നു മു​ക​ളി​ൽ രൂ​പ​പ്പെ​ട്ട ച​ക്ര​വാ​ത​ച്ചു​ഴി​യു​മാ​ണ് കാ​ല​വ​ർ​ഷ​ക്കാ​റ്റി​ന്‍റെ ശ​ക്തി കൂ​ട്ടി​യ​ത്.

ഇ​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം ശ​ക്തി​യാ​യി തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മുന്നറിയിപ്പ്. അ​ടു​ത്ത നാ​ലു ദി​വ​സം കൂ​ടി സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ ശനിയാഴ്ച യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ നാ​ളെ​യും തി​ങ്ക​ളാ​ഴ്ച​യും കോ​ട്ട​യം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ചൊ​വ്വാ​ഴ്ച വ​രെ കേ​ര​ള, ക​ർ​ണാ​ട​ക തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 65 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി.

Related posts

കെട്ടുതാലി വിറ്റ്‌ പണം കൊണ്ടുവരണം; കൈക്കൂലി വാങ്ങിയ ​വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും അറസ്റ്റിൽ.

Aswathi Kottiyoor

കേരളത്തിന്റെ ടൂറിസം വകുപ്പിന് കീഴിൽ യുഎഇയിൽ ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor

അ​ട്ട​പ്പാ​ടി​യെ ഒ​റ്റ വ​ന​മാ​ക്കാ​ൻ ഗൂ​ഢ​നീ​ക്കം

Aswathi Kottiyoor
WordPress Image Lightbox