22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഡിവൈഎഫ്‌ഐ സംസ്ഥാന വാഹനപ്രചരണജാഥകൾ 28ന്‌ ആരംഭിക്കും; ആഗസ്‌ത്‌ 15ന്‌ ഫ്രീഡം സ്‌ട്രീറ്റ്‌
Kerala

ഡിവൈഎഫ്‌ഐ സംസ്ഥാന വാഹനപ്രചരണജാഥകൾ 28ന്‌ ആരംഭിക്കും; ആഗസ്‌ത്‌ 15ന്‌ ഫ്രീഡം സ്‌ട്രീറ്റ്‌

കണ്ണൂർ > ‘മതനിരപേക്ഷതയുടെ കാവലാളാവുക’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ ആഗസ്‌ത്‌ 15ന്‌ ജില്ലാകേന്ദ്രങ്ങളിൽ യുവജന റാലി -‘ഫ്രീഡം സ്‌ട്രീറ്റ്’ സംഘടിപ്പിക്കും. ഇതിന്‌ മുന്നോടിയായി ‌ ‘എന്റെ രാജ്യം… എവിടെ ജോലി ? എവിടെ ജനാധിപത്യം? ’ മുദ്രാവാക്യവുമായി രണ്ട്‌ വാഹനപ്രചരണജാഥകൾ നടത്തുമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫും‌ സെക്രട്ടറി വി കെ സനോജും വാർത്താസമ്മേളനത്തിൽ അറിയിച്ചു. . 28ന്‌ തെക്കൻ മേഖല ജാഥ തിരുവനന്തപുരത്ത്‌ നിന്നും വടക്കൻ മേഖല ജാഥ കാസർകോട്‌ കുമ്പളയിൽ നിന്നും പര്യടനം ആരംഭിക്കും. വി കെ സനോജ്‌ നയിക്കുന്ന ജാഥ എറണാകുളത്തും വി വസീഫ്‌ നയിക്കുന്ന ജാഥ തൃശൂരും ആഗസ്‌ത്‌ ഒമ്പതിന്‌ സമാപിക്കും.

തൊഴിൽ നൽകുന്ന കേന്ദ്രങ്ങളെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലത്ത്‌ എവിടെ ജോലിയെന്ന ചോദ്യത്തിന്‌ ഏറെ പ്രസക്തിയുണ്ട്‌. പതിനായിരങ്ങൾക്ക്‌ തൊഴിൽ നൽകുന്ന പട്ടാളത്തിലേക്ക്‌ പോലും അഗ്‌നിപഥിലൂടെ കരാർജോലി നടപ്പാക്കി. റെയിൽവെ, പൊതുമേഖലസ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിലെല്ലാം പുതിയ ഒരാൾക്ക്‌പോലും ജോലി നൽകുന്നില്ല. യുവാക്കൾക്ക്‌ തൊഴിൽ നൽകുമെന്ന വാഗ്‌ദാനവുമായി വന്ന ബിജെപി സർക്കാർ തൊഴിൽദായക കേന്ദ്രങ്ങളെല്ലാം ഇല്ലാതാക്കികൊണ്ടിരിക്കുന്നു. അഗ്‌നിപഥിനെതിരെ രാജ്യം മുഴുവൻ യുവാക്കൾ പ്രതിഷേധവുമായി എത്തുന്നത്‌ കേന്ദ്രസർക്കാരിന്റെ വികലമായ നയങ്ങൾ കാരണമാണ്‌.

അധികാരം ദുർവിനിയോഗം ചെയ്‌ത്‌ ജനാധിപത്യത്തെ കശാപ്പ്‌ ചെയ്യുന്ന കാഴ്‌ചയാണ്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദിനവും കാണുന്നത്‌. പാർലമെന്റിനെ നോക്കുകുത്തിയാക്കി ജനാധിപത്യത്തെ ഇല്ലായ്‌മ ചെയ്യുന്ന ഇക്കാലത്ത്‌ എവിടെ ജനാധിപത്യമെന്ന മുദ്രാവാക്യത്തിനും പ്രാധാന്യമേറുന്നു. വിയോജിപ്പിന്റെ സ്വരങ്ങളെ ഇല്ലാതാക്കുന്ന ഭരണകൂട ഭീകരത രാജ്യത്ത്‌ ശക്തിപ്പെടുകയാണ്. ഇതിനെതിരെയുള്ള യുവതയുടെ ശബ്‌ദമായി യുവജനസംഗമങ്ങൾ മാറുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എം വി ഷിമ, എം ഷാജർ, സരിൻ ശശി, മുഹമ്മദ്‌ നൗഫൽ എന്നിവരും പങ്കെടുത്തു.

Related posts

പുത്തൻ പുസ്തകങ്ങളുടെ മേള; ആദ്യ ദിനം പ്രകാശനം ചെയ്തത് 16 പുസ്തകങ്ങൾ

Aswathi Kottiyoor

ജില്ലയിൽ 600 സ്ഥാപനങ്ങളിൽ കെ ഫോൺ

Aswathi Kottiyoor

സി-ആപ്റ്റിന് ആധുനിക അച്ചടിയന്ത്രം വാങ്ങാൻ 20 കോടി അനുവദിച്ചു: മന്ത്രി ഡോ. ആർ ബിന്ദു

Aswathi Kottiyoor
WordPress Image Lightbox