സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും വിദ്യാഭ്യാസവകുപ്പ് പരാതിപ്പെട്ടി സ്ഥാപിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി.
വിദ്യാര്‍ഥികള്‍ക്ക് പേര് വെളിപ്പെടുത്താതെതന്നെ പരാതികളും ആശങ്കകളും ഉന്നയിക്കുന്നതിനുള്ള പരാതിപ്പെട്ടികള്‍ സ്ഥാപിക്കണമെന്നാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം നല്കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. സ്കൂളുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കാന്‍ നേരത്തെ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.