Uncategorized
ലാൻഡിഗിനിടെ വിമാനം വിമാനത്താവളത്തിലെ വാഹനത്തിലിടിച്ച് അപകടം, നിരവധിപ്പേർക്ക് പരിക്ക്

ന്യൂയോർക്ക് : എയർ കാനഡ എക്സ്പ്രസ് വിമാനം ലാൻഡിഗിനിടെ വിമാനത്താവളത്തിലെ റൺവേയിൽ വെച്ച് വാഹനത്തിലിടിച്ച് അപകടം. നിരവധിപ്പേർക്ക് പരിക്കേറ്റു. ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ വെച്ചാണ് അപകടമുണ്ടായത്. ലാൻഡിങ്ങിനിടെയാണ്, എയർ കാനഡ എക്സ്പ്രസ് വിമാനം വിമാനത്താവളത്തിലെ ഫയർ ട്രക്കറുമായാണ് കൂട്ടിയിടിച്ചത്. അമേരിക്കൻ ഫെഡറൽ ഏവിയേഷൻ വിഭാഗം, ലാ ഗാർഡിയ വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. സ്ഥലത്ത് രക്ഷാപ്രവർത്തനവും ആളുകളെ ഒഴിപ്പിക്കുന്നതും തുടരുകയാണ്.




