Uncategorized
അക്ഷയ തൃതീയ ദിനത്തിൽ മാറ്റമില്ലാതെ സ്വർണവില; ഒരു പവൻ വാങ്ങാൻ ഇന്ന് എത്ര നൽകണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അക്ഷയ ത്രിതീയ ദിനത്തിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 71,840 രൂപയാണ്. ഇന്നലെ 320 രൂപ സ്വർണത്തിന് വർധിച്ചിരുന്നു. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. അതിനാൽത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്.
നിരവധി ഓഫറുകളും, പുതിയ ഡിസൈനുകളും ഇത്തവണ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയങ്ങള്‍ ചെറിയ ആഭരണങ്ങള്‍ എന്നിവയാണ് ഭൂരിഭാഗവും. ലക്ഷ്മി ലോക്കറ്റുകള്‍, മൂകാംബികയില്‍ പൂജിച്ച ലോക്കറ്റുകള്‍, ഗുരുവായൂരപ്പന് ലോക്കറ്റുകള്‍ എന്നിവയ്ക്കും വന്‍ ഡിമാന്റാണ്.




