24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഈ ബാന്റിലുണ്ട്‌ ഗോത്രയുവതയുടെ ജീവതാളം
Kerala

ഈ ബാന്റിലുണ്ട്‌ ഗോത്രയുവതയുടെ ജീവതാളം

ഗോത്ര താളവും ആവേശത്തിന്റെ മേളപ്പൂരവും തീർത്ത്‌ ജില്ലയിലെ അഞ്ച്‌ ആദിവാസി ഊരുകൂട്ടങ്ങൾ ഇനി ബാൻഡ്‌ മേളത്തിൽ കൊട്ടിക്കയറും. ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിലാണ്‌ പട്ടികവർഗ ഊരുകളിൽനിന്ന്‌ മെയ്‌വഴക്കത്തിന്റെയും ചടുലതാളത്തിന്റെയും താളലയങ്ങൾ തീർക്കാൻ നാസിക്‌ ഡോൾ ബാൻഡ്‌ ട്രൂപ്പുകൾ സജ്ജമാവുന്നത്‌. മാട്ടറ കടവനക്കണ്ടി, പരിക്കളം കയനി, പയ്യാവൂർ ഭൂദാനം, ചെടിക്കുളം, പായം കോണ്ടമ്പ്ര ഊരുകൂട്ടങ്ങളിലാണ്‌ ബാൻഡ്‌ ട്രൂപ്പുകൾ ഒരുങ്ങുന്നത്‌.
തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക്‌ പുത്തൻ ബാൻഡ്‌ സെറ്റുകളും യൂണിഫോമും ഷൂസും അടക്കം ജില്ലാ പഞ്ചായത്താണ്‌ നൽകുന്നത്‌. അഞ്ച്‌ ലക്ഷമാണ്‌ പദ്ധതിച്ചെലവ്‌. താളബോധമുള്ള കുരുന്നുകളെ കണ്ടെത്തി ഗോത്രതാളവും സംഗീതവും സമന്വയിപ്പിച്ചാണ്‌ പരിശീലനം നൽകുന്നത്‌. ചെടിക്കുളം ഊരുകൂട്ടത്തിലെ ഒമ്പതുകാരൻ അഭിജിത്ത്‌ അടക്കം 20 പേരുടെ പരിശീലനം സമാപനത്തിന്റെ ഉച്ചസ്ഥായിയിലാണ്‌. വിദ്യാർഥികളാണ്‌ ഇതിൽ കൂടുതലും. താളത്തിൽ കൊട്ടി മികവ്‌ തെളിയിച്ച പായം കോണ്ടമ്പ്ര ഊരുകൂട്ടത്തിലെ ബാൻഡ്‌ ട്രൂപ്പാണ്‌ ജില്ലയിലെ മുൻനിര താരങ്ങൾ. ധാരാവീസ്‌ കോണ്ടമ്പ്രയെന്ന്‌ പേരിൽ ബാൻഡടിച്ച്‌ കയറുന്ന കോണ്ടമ്പ്രയിലെ മുൻനിര വാദ്യക്കാർ ഇതര ഊരുകൂട്ടങ്ങളിൽ പരിശീലനത്തിനും നേതൃത്വം നൽകുന്നു. പണിയ വിഭാഗങ്ങളിലെ സവിശേഷമായ താളബോധമാണ്‌ ബാനഡ്‌ സംഘങ്ങളിലേക്ക്‌ യുവാക്കളെയും കുട്ടികളെയും ആകർഷിക്കുന്നത്‌.

Related posts

വാർഡ്തല സമിതികൾ ശക്തമാക്കും, ആവശ്യക്കാർക്ക് ഭക്ഷണം ലഭ്യമാക്കും

Aswathi Kottiyoor

കു​ട്ടി​ക​ളെ ച​വി​ട്ടി ഉ​രു​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന് പ്ര​തി​കാ​രം ചോ​ദി​ക്കേ​ണ്ടി വ​രും: കെ. ​സു​ധാ​ക​ര​ൻ

Aswathi Kottiyoor

ഇന്ധനവിലയും പാചകവാതക വിലയും വര്‍ധിക്കുന്നതിനിടെ റേഷന്‍ മണ്ണെണ്ണവിലയും വര്‍ധിച്ചു

Aswathi Kottiyoor
WordPress Image Lightbox