24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കയർ ഭൂവസ്‌ത്ര വിതാനം: ജില്ലയിൽ വൻ മുന്നേറ്റം
Kerala

കയർ ഭൂവസ്‌ത്ര വിതാനം: ജില്ലയിൽ വൻ മുന്നേറ്റം

മണ്ണ്‌, ജല സംരക്ഷണത്തിനായി ജില്ലയിൽ ഈ വർഷം ജൂൺവരെ കയർ ഭൂവസ്‌ത്രം വിരിച്ചത്‌ 85,468 ചതുരശ്ര മീറ്ററിൽ. കഴിഞ്ഞ വർഷമിത്‌ 66,301 ചതുരശ്രമീറ്ററായിരുന്നു. ഇതിനായി അവിദഗ്‌ധ തൊഴിലാളികൾക്ക്‌ 73,79,999 രൂപയാണ്‌ വേതനമായി നൽകിയത്‌. 2020ൽ 57,733 ചതുരശ്ര മീറ്ററിൽ കയർ ഭൂവസ്‌ത്രം വിരിച്ചിരുന്നു.
കഴിഞ്ഞ വർഷം 50 പഞ്ചായത്തുകളിലായി 65 പ്രവൃത്തികളാണ്‌ നടന്നത്‌. ഈ വർഷം ജൂൺ വരെ 33 പഞ്ചായത്തുകളിലായി 76 പ്രവൃത്തികൾ പൂർത്തിയായി. ജില്ലയിൽ 454885 ചതുരശ്ര മീറ്റർ കയർഭൂവസ്ത്ര വിതാനത്തിന്‌ തീരുമാനമായി. ഇതിനുള്ള ധാരണാപത്രം പഞ്ചായത്തുകളുമായി ഒപ്പുവച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തൊഴിലുറപ്പ്‌ തൊഴിലാളികളാണ്‌ നിർമാണ പ്രവൃത്തി നടത്തുന്നത്‌. തൊഴിലുറപ്പ്‌ മെറ്റീരിയൽ ഫണ്ടാണ്‌ കയർ ഭൂവസ്‌ത്രത്തിന്‌ ഉപയോഗിക്കുന്നത്‌. സ്‌ക്വയർ മീറ്ററിന്‌ 73.50 രൂപയാണ്‌ മെറ്റീരിയൽ ഫണ്ടായി അനുവദിക്കുന്നത്‌. പുഴകളുടെയും തോടുകളുടെയും സംരക്ഷണം മണ്ണൊലിപ്പ്‌ തടയൽ എന്നിവയാണ്‌ പ്രധാന ലക്ഷ്യം. പരിസ്ഥിതി, മണ്ണ്, ജലം എന്നിവയുടെ സംരക്ഷണത്തിനും മണ്ണൊലിപ്പ് തടയുന്നതിനും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നമായി കയർ ഭൂവസ്ത്രം മാറി. തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന നീർത്തട സംരക്ഷണ പദ്ധതികൾ, ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ചേർന്ന് നടത്തുന്ന കൃഷി, മണ്ണ് സംരക്ഷണം, റോഡ് നിർമാണം എന്നീ മേഖലകളിലെല്ലാം ഇത്‌ ഉപയോഗിക്കാം. കനത്ത മഴയിലുണ്ടാകുന്ന മണ്ണൊലിപ്പിൽ നിന്ന്‌ സംരക്ഷണം, സ്വന്തം ഭാരത്തിന്റെ അഞ്ചിരട്ടി വെള്ളം വലിച്ചെടുക്കാനുള്ളശേഷി, വെള്ളമൊഴുക്കിന്റെ വേഗം കുറയ്‌ക്കൽ, മണ്ണിലെയും അന്തരീക്ഷത്തിലെയും ഈർപ്പം നിലനിർത്തൽ, താപത്തിന്റെ തീഷ്‌ണത കുറയ്‌ക്കൽ എന്നിവയാണ്‌ കയർ ഭൂവസ്‌ത്രത്തിന്റെ പ്രത്യേകത.
കുന്നിൻ ചരിവ്‌, മണൽ പ്രദേശം, മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ മണ്ണും കല്ലും ഇളകിപോകുന്ന പ്രദേശം എന്നിവിടങ്ങളിൽ മണ്ണൊലിപ്പിനെ വലിയ തോതിൽ പ്രതിരോധിക്കാം. കുളങ്ങളുടെയും തോടുകളുടെയും പാർശ്വഭിത്തികൾ, മൺകയ്യാലകൾ, ബണ്ടുകൾ, കടലോരങ്ങളിലെ നടപ്പാത എന്നിവയുടെ നിർമാണത്തിന്‌ കയർ ഭൂവസ്‌ത്രം പ്രയോജനപ്പെടുത്തുന്നുണ്ട്‌.

Related posts

മഴ കനക്കും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

Aswathi Kottiyoor

അട്ടപ്പാടി: കുട്ടികളുടെ ഐസിയു സെപ്റ്റംബര്‍ 15നകം സജ്ജമാക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം.

Aswathi Kottiyoor

കോവിഡ്‌: ഏപ്രിൽ 10,11 തീയതികളിൽ രാജ്യവ്യാപക മോക്‌ ട്രിൽ

Aswathi Kottiyoor
WordPress Image Lightbox