23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മഴ മുന്നറിയിപ്പില്‍ മാറ്റം: കേരള തീരത്ത് രാത്രി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
Kerala

മഴ മുന്നറിയിപ്പില്‍ മാറ്റം: കേരള തീരത്ത് രാത്രി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തൃശൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ യെല്ലോ അലര്‍ട്ടും പിന്‍വലിച്ചു.

ഇടുക്കി, മലപ്പുറം, കോഴിക്കോട് ,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് തുടരും. ചൊവ്വാഴ്ച തൃശൂര്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട് ,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കടലാക്രമണ സാധ്യത ഉള്ളതിനാല്‍ മത്സ്യബന്ധന വിലക്ക് തുടരുന്നുണ്ട്.

കേരള തീരത്ത് രാത്രി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 3.3 മുതല്‍ 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനുമാണ് സാധ്യത.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നും കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ നിന്നും ജൂലൈ ഏഴു വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Related posts

കെ-സ്വി​ഫ്റ്റി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ലേ​ക്ക്

Aswathi Kottiyoor

അടച്ചതുപോലെയല്ല തുറക്കുക ; സ്മാർട്ടാകാൻ 133 അങ്കണവാടികൾ.

Aswathi Kottiyoor

അബൂദബിയിലെ ആദ്യ ഹിന്ദുക്ഷേത്രം 2024ല്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കും

Aswathi Kottiyoor
WordPress Image Lightbox