24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വ്യവസായ സൗഹൃദ സൂചിക; 28ൽ നിന്ന് കേരളം 15ൽ എത്തി, ടാർഗറ്റ് ആദ്യ പത്ത് എന്ന് മന്ത്രി പി രാജീവ്
Kerala

വ്യവസായ സൗഹൃദ സൂചിക; 28ൽ നിന്ന് കേരളം 15ൽ എത്തി, ടാർഗറ്റ് ആദ്യ പത്ത് എന്ന് മന്ത്രി പി രാജീവ്

ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ കേരളത്തിന് മികച്ച മുന്നേറ്റം. പുതിയ റാങ്ക് പട്ടികയിൽ 75.49 ശതമാനം സ്‌കോർ നേടി കേരളം 28ൽ നിന്നും 15ലെത്തി. കേന്ദ്ര വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാർട്‌മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) ആണ് എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും ഉൾപ്പെടുത്തി വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള എളുപ്പത്തിന്റെ അടിസ്ഥാനത്തിൽ സംരംഭകരുടെ അഭിപ്രായം ശേഖരിച്ച് റാങ്ക് നിശ്ചയിക്കുന്നത്.

അന്തിമ സ്കോറുകളും ഉപയോക്തൃ അഭിപ്രായ സർവേയും അടിസ്ഥാനമാക്കി ടോപ്പ് അച്ചീവേഴ്‌സ്, അച്ചീവേഴ്‌സ്, അസ്‌പ‌യറർ, എമർജിംഗ് ബിസിനസ് ഇക്കോസിസ്റ്റംസ് എന്നിങ്ങനെ നാലായാണ് സൂചികയിൽ സംസ്ഥാനങ്ങളെ തരംതിരിച്ചിട്ടുള്ളത്. അതിൽ ‘അസ്‌പയറർ’ വിഭാഗത്തിൽ ഉൾപ്പെടാനും കേരളത്തിന് സാധിച്ചെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതികൾ നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ ഭേദഗതികൾ വരുത്തിയതും നയപരമായ തീരുമാനങ്ങൾ എടുത്തു നടപ്പാക്കിയതും ഈ കുതിച്ചുചാട്ടത്തിന് സഹായിച്ചിട്ടുണ്ട്. സുസ്ഥിര വികസനത്തോടെയുള്ള നിക്ഷേപത്തിൽ ഊന്നൽ നൽകുന്ന സമഗ്രമായ സമീപനം ദ്രുതഗതിയിലുള്ള നേട്ടത്തിലേക്ക് കേരളത്തെ നയിക്കുകയാണ്. ഫീഡ്ബാക്ക് അടിസ്ഥാനമാക്കി നോക്കുമ്പോൾ അടുത്ത വർഷത്തോടെ ആദ്യ പത്തിനുള്ളിൽ എത്തുക എന്നതായിരിക്കും കേരളത്തിൻ്റെ ടാർഗറ്റെന്നും മന്ത്രി പറഞ്ഞു.

Related posts

ചോരമണം മാറാതെ കേരളം: 1095 ദിവസം, 1065 കൊലപാതകം

Aswathi Kottiyoor

കെ.പി. എസ്. ടി.എ. ദ്വിദിന ജില്ലാ നേതൃ പരിശീലന ക്യാമ്പിന് തുടക്കമായി.

Aswathi Kottiyoor

അദാലത്തിൽ 206 പരാതികൾ തീർപ്പാക്കി

Aswathi Kottiyoor
WordPress Image Lightbox