23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മാക്കൂട്ടത്ത് കാർ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
Iritty

മാക്കൂട്ടത്ത് കാർ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്

ഇരിട്ടി: മാക്കൂട്ടത്ത് കാർ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ബംഗളൂരു സ്വദേശികളായ പൂനച്ച (68), ഭാര്യ നിർമ്മല ( 65), ചേമ്മണ്ണ (35) എന്നിവർക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാവിലെ മാക്കൂട്ടം ചുരം പാതയിയുടെ ഭാഗമായ മാക്കൂട്ടം കാക്കത്തോട് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
ബംഗളൂരുവിൽ നിന്നും ഇരിട്ടിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കോൺക്രീറ്റ് ഇലട്രിക് പോസ്റ്റ് തകർന്നു. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥിരമായി അപകടം നടക്കാറുള്ള സ്ഥലമാണ് ഇവിടം. ചുരം ഇറങ്ങി എത്തുന്ന വാഹനങ്ങൾ നിരപ്പായ റോഡിൽ വരുമ്പോൾ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപെട്ടാണ് ഈ മേഖലയിൽ കൂടുതൽ അപകടങ്ങളും നടക്കാറുള്ളത്.

Related posts

വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

Aswathi Kottiyoor

കാലാങ്കിയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു

Aswathi Kottiyoor

കേരള കോൺഗ്രസ് (എം)ന്റെ അറുപതാം ജന്മദിനം ആഘോഷിച്ചു

Aswathi Kottiyoor
WordPress Image Lightbox