22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • അമ്മയോട് യാത്ര പറഞ്ഞ് കോപ്റ്ററിൽ കയറി; സഞ്ജു മരിച്ചത് ജോലിക്കെത്തിയ ആദ്യദിനം.*
Kerala

അമ്മയോട് യാത്ര പറഞ്ഞ് കോപ്റ്ററിൽ കയറി; സഞ്ജു മരിച്ചത് ജോലിക്കെത്തിയ ആദ്യദിനം.*


മുംബൈ, കണ്ണൂർ ∙ കേറ്ററിങ് ജോലിക്കായി ചൊവ്വാഴ്ചയാണ് കണ്ണൂർ സ്വദേശി സഞ്ജു ഫ്രാൻസിസ് (38) മുംബൈയിൽ എണ്ണ പ്രകൃതി വാതക കോർപറേഷന്റെ (ഒഎൻജിസി) റിഗ്ഗിലേക്കു യാത്ര തിരിച്ചത്; പക്ഷേ ആദ്യദിനം തന്നെ കാത്തിരുന്നത് മരണം. ചൊവ്വാഴ്ചയുണ്ടായ കോപ്റ്റർ അപകടത്തിലാണ് സഞ്ജുവുൾപ്പെടെ 4 പേരുടെ ജീവൻ പൊലിഞ്ഞത്. ഒഎൻജിസിയുടെ കേറ്ററിങ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.എണ്ണപ്പാടങ്ങളുള്ള മുംബൈ ഓഫ്ഷോറിലെ സാഗർ കിരൺ എന്ന റിഗ്ഗിൽ ജോലിക്കു ചേരുന്നതായി ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് അമ്മയെ വിളിച്ചു പറഞ്ഞതിനു ശേഷമാണു ഹെലികോപ്റ്ററിൽ കയറിയത്. സാഗറിലേക്കെത്താൻ ഒന്നര കിലോമീറ്റർ ശേഷിക്കെ രാവിലെ 11.45നാണ് കോപ്റ്ററിന് സാങ്കേതിക തകരാറുണ്ടായതും അടിയന്തര ലാൻഡിങ്ങിനു ശ്രമിക്കുന്നതിനിടെ അപകടത്തിൽപെട്ടതും. ചാലാട് പടന്നപ്പാലം കൃപയിൽ പരേതനായ കെ. സണ്ണി ഫ്രാൻസിസിന്റെയും മേരി അംബികയുടെയും മകനാണ്. സഹോദരൻ: ഡിക്സൺ.

Related posts

ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ഇനി ഓഫീസുകളിൽ

Aswathi Kottiyoor

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് തള്ളി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

Aswathi Kottiyoor

പുതിയ വിന്‍ഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചു; മാക്ക് ഓഎസിനോട് കിടപിടിക്കും രൂപകല്‍പന.

Aswathi Kottiyoor
WordPress Image Lightbox