ബഫർസോൺ വിഷയത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതതലയോഗം ഇന്ന് ചേരും.
വൈകിട്ട് നാലിന് നടക്കുന്ന യോഗത്തിൽ വനംമന്ത്രിയും ഉദ്യോഗസ്ഥരും പങ്കെടുക്കും. ബഫർസോൺ വിഷയത്തിൽ ഉള്ള ആശങ്കകളും സർവേയുടെ പുരോഗതിയും യോഗത്തിൽ ചർച്ചയാകും.
അതേസമയം കെസിബിസിയുടെ പ്രതിനിധി സംഘവും ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. ഉത്തരവ് നടപ്പായാല്‍ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരാവുന്ന നിരോധനവും നിയന്ത്രണവും സംബന്ധിച്ച് കേരള റിമോട്ട് സെന്‍സിംഗ് ഏജന്‍സി ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്.
മൂന്ന് മാസത്തിനകം ഈ നടപടി പൂര്‍ത്തിയാക്കി സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയെയും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം.