23.8 C
Iritty, IN
October 6, 2024
Iritty

അനുമോദിച്ചു

ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ എസ്.എസ്.എൽ സി 89 ബാച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എസ്.എസ്.എൽ.സി – പ്ലസ്ടു ഉന്നത വിജയികൾക്കുള്ള അനുമോദന സദസ്സ് പൂർവ വിദ്യാർത്ഥിനിയും. ഇരിട്ടി നഗരസഭ ചെയർപേഴ്സണുമായ കെ ശ്രീലത ഉദ്ഘടനം ചെയ്തു.
എംകെ മുകുന്ദൻ അധ്യക്ഷനായി. ഇരിട്ടി എം.ജി കോളജ് റിട്ട. പ്രൊഫസർ ഡോ: കെ വി ദേവദാസ്, എം.ജി കോളജ് അസി. പ്രൊഫ. ഇ.രജീഷ് എന്നിവർ വിജയികൾക്ക് ഫലവൃക്ഷ തൈകളും ഉപഹാരങ്ങളും നൽകി അനുമോദിച്ചു. പി.വി. നിസാർ മൊട്ടിവേഷൻ ക്ലാസ്സ്‌ എടുത്തു. രതീശൻ ഗായത്രി, നസീമ, എ.പ്രമോദ്കുമാർ , പ്രശാനന്ദൻ,സുനിൽ ഇരിട്ടി, പി.വി.അജിത എന്നിവർ സംസാരിച്ചു.
പടം)ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ എസ്.എസ്.എൽ സി 89 ബാച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന സദസ്സിൽഇരിട്ടി എം.ജി കോളജ് റിട്ട. പ്രൊഫസർ ഡോ: കെ വി ദേവദാസ് ഉന്നത വിജയികൾക്ക് ഉപഹാരങ്ങൾ കൈമാറുന്നു

Related posts

ഇരിട്ടി എംജി കോളേജിൽ സംരഭകത്വ ബോധവൽക്കരണ ശിൽപ്പ ശാല നടത്തി

Aswathi Kottiyoor

കാലവർഷം കനത്തു ഉളിക്കലിൽ മൂന്നു പാലങ്ങൾ വെള്ളത്തിനടിയിലായി

Aswathi Kottiyoor

ആറളം ഫാമില്‍ അംഗന്‍വാടിയുടെ മതില്‍ കാട്ടാനകള്‍ തകര്‍ത്തു

Aswathi Kottiyoor
WordPress Image Lightbox