സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്നു. ഇന്ന് 4805 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഏഴ് മരണവും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
എറണാകുളത്തും ആലപ്പുഴയിലുമാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 985 പേർക്ക് വീതമാണ് ഇരുജില്ലകളിലും രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 978 പേർക്കും കോവിഡ് ബാധിച്ചു.