22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മുംബൈ ഹെലികോപ്റ്റർ അപകടം : മരിച്ചവരിൽ കണ്ണൂർ സ്വദേശിയും
Kerala

മുംബൈ ഹെലികോപ്റ്റർ അപകടം : മരിച്ചവരിൽ കണ്ണൂർ സ്വദേശിയും

കണ്ണൂർ : മുംബൈയിൽ ഹെലികോപ്റ്റർ കടലിൽ വീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. ചാലാട് പടന്നപ്പാലം സ്വദേശി കെ. സഞ്ജു ഫ്രാൻസിസാണ് മരിച്ചത്. ഒഎൻജിസിയുടെ കാറ്ററിംഗ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സഞ്ജു.എണ്ണ-പ്രകൃതി വാതക കോർപറേഷന്‍റെ (ഒഎൻജിസി) ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് കടലിൽ വീഴുകയായിരുന്നു. ചൊവ്വാഴ്‌ച രാവിലെ 11.45 ഓടെ ജുഹുവിലെ ഹെലിപാഡിൽ നിന്ന് മുംബൈ ഓഫ്ഷോറിലെ സാഗർ കിരൺ എന്ന റിഗ്ഗിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കവെ ഹെലികോപ്‌റ്റര്‍ കടലില്‍ പതിക്കുകയായിരുന്നു.

Related posts

കാട്ടാനയുടെ പ്രസവം ആനക്കൂട്ടം സുരക്ഷയൊരുക്കി ഒപ്പംതന്നെ

Aswathi Kottiyoor

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം: പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കായി മ​ട്ട​ന്നൂ​ർ

Aswathi Kottiyoor
WordPress Image Lightbox