23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വൈദ്യുതി ബില്ലും ഇനിമുതൽ സ്‌മാർട്ടാകും; ഫോണിൽ സന്ദേശമായി എത്തും
Kerala

വൈദ്യുതി ബില്ലും ഇനിമുതൽ സ്‌മാർട്ടാകും; ഫോണിൽ സന്ദേശമായി എത്തും

സംസ്‌ഥാനത്ത് ഇനിമുതൽ വൈദ്യുതി ബിൽ ഫോണിൽ സന്ദേശമായി ലഭിക്കും. മീറ്റർ റീഡിംഗിന് ശേഷം ബിൽ കടലാസിൽ പ്രിന്റെടുത്ത് നൽകുന്ന രീതി കെഎസ്ഇബി അവസാനിപ്പിക്കുകയാണ്. ഇതോടെ വൈദ്യുതി ബില്ലും ഇനിമുതൽ സ്‍മാർട്ട് ആകാൻ പോകുകയാണ്.

നൂറ് ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ പദ്ധതികളും ഡിജിറ്റൽ ആകുന്നതിന്റെ പ്രാരംഭഘട്ടമായാണ് ബിൽ ഫോൺ സന്ദേശമായി എത്തുന്നത്. കൂടാതെ കാർഷിക കണക്ഷൻ, ദാരിദ്ര്യ രേഖയ്‌ക്ക്‌ താഴെയുള്ള സബ്‌സിഡി ലഭിക്കുന്നവർ എന്നിവർ ഒഴികെ എല്ലാ ഉപയോക്‌താക്കൾക്കും ഓൺലൈൻ വഴിയോ മൊബൈൽ ആപ്പ് വഴിയോ മാത്രമേ ഇനി ബിൽ അടയ്‌ക്കാൻ സാധിക്കൂ. അതേസമയം, പുതുക്കിയ വൈദ്യുതി നിരക്കുകൾ ഉൾപ്പെടുത്തിയുള്ള ബിൽ അടുത്ത മാസം മുതൽ ഉപഭോക്‌താക്കൾക്ക് ലഭിക്കും.

Related posts

അനസ്തീസിയ ഡോക്ടറില്ല ; രോഗികൾ ദുരിതത്തിൽ

Aswathi Kottiyoor

സ്റ്റേഷനുകളിലെ പുസ്‌തകശാലകളും പൂട്ടിച്ച്‌ റെയിൽവേ

Aswathi Kottiyoor

മാർച്ച് ഒന്നു മുതൽ പി.ജി. ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിലും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox