കുട്ടികളെ ചിത്രീകരണത്തിന് ഉപയോഗിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ദേശീയ ബാലാവകാശകമ്മീഷന്. കുട്ടികള്‍ ചൂഷണത്തിനിരയാകുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം.
മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ചിത്രീകരണത്തിന് ഉപയോഗിക്കരുതെന്ന് നിര്‍ദേശത്തില്‍ പറയുന്നു. മുലയൂട്ടല്‍ സംബന്ധിച്ചുള്ള ബോധവത്കരണത്തിനും, പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട വിഡിയോകളിലും മാത്രം മൂന്നു മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ഉപയോഗിക്കാം.
ആറ് വയസ്സില്‍ താഴെയുള്ള കുട്ടികളെ ശക്തമായ ലൈറ്റിന്റെ സാന്നിധ്യത്തില്‍ കൊണ്ടുവരരുതെന്നും തീവ്രമായ മേക്കപ്പ് പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇത്ര കാലം കുട്ടികള്‍ ജോലിയെടുത്തിരിക്കണം എന്ന് കരാര്‍ ഉണ്ടാക്കാന്‍ പാടില്ല.
പരമാവധി 27 ദിവസം മാത്രമേ ആറു വയസില്‍ താഴെയുള്ള കുട്ടികളെ ചിത്രീകരണത്തിന് ഉപയോഗിക്കാന്‍ പാടുള്ളു. ചിത്രീകരണത്തിനിടെ മൂന്നു മണിക്കൂര്‍ കൂടുമ്പോള്‍ ഇടവേള നല്‍കണം.
കുട്ടികളുടെ മുന്നില്‍ വച്ച് പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യരുതെന്നും ദേശീയ ബാലാവകാശ കമ്മീഷന് സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പ്രൊഡ്യൂസര്‍ക്ക് മൂന്നു വര്‍ഷം വരെ തടവു നല്‍കുമെന്നും നിര്‍ദേശത്തിലുണ്ട്.