പൂളക്കുറ്റി: പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് നിക്ഷേപ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിവേദനം നൽകി. പ്രശ്നത്തിൽ ഇടപെടാമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചതായി സമരസമിതി കൺവീനർ സെബാസ്റ്റ്യൻ പാറാട്ടുകുന്നേൽ പറഞ്ഞു. പൂളക്കുറ്റി ബാങ്കിനെ തുണ്ടിയിൽ ബാങ്കുമായി ലയിപ്പിച്ച് പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. സണ്ണി ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് തുടങ്ങിയവർ പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു. സമര സമിതി ഭാരവാഹികളായ സണ്ണി തോമസ്, വിനു മണ്ണാറുതോട്ടം, പൂളക്കുറ്റി ബാങ്ക് പ്രസിഡന്റ് ജോർജ് ജോസഫ്, റവ. ഡോ. തോമസ് കൊച്ചുകരോട്ട്, ഡയറക്ടർ റെജി കല്ലിക്കുഴി, തൊണ്ടിയിൽ ബാങ്ക് പ്രസിഡന്റ് സണ്ണി പൊട്ടങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
previous post