24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വിദ്യാഭ്യാസ സാധ്യതകൾ സെമിനാറും പ്ലസ്‌ടു വിജയികൾക്കുള്ള ആദരവും 29 ന്
Iritty

വിദ്യാഭ്യാസ സാധ്യതകൾ സെമിനാറും പ്ലസ്‌ടു വിജയികൾക്കുള്ള ആദരവും 29 ന്

ഇരിട്ടി: ഗിരിജ്യോതി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ നേതൃത്വത്തില്‍ ആധുനിക വിദ്യാഭ്യാസ സാധ്യതകള്‍ സംബന്ധിച്ച് നടത്തുന്ന സെമിനാറും പ്ലസ്ടൂ വിജയികള്‍ക്കുള്ള ആദരവും 29 ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30 ന് ഇരിട്ടി സെന്റ് ജോസഫ്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ ഗ്രാന്റ്മാസ്റ്റര്‍ ജി.എസ്. പ്രദീപ് സെമിനാർ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ സംബന്ധിച്ച് ജി.എസ്.പ്രദീപ് ക്ലാസുകള്‍ നയിക്കും. കുട്ടികളുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി മുഖാമുഖം പരിപാടിയും നടത്തും.
മലനാട് എജുക്കേഷണല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഗിരിജ്യോതി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഈ വര്‍ഷം ബികോം ഫിനാന്‍സ്, കോ-ഓപ്പറേഷന്‍, ബിഎ ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. പിഎസ്‌സി പരീക്ഷാ പരിശീലനം, വിദേശ പഠന സഹായം, ജര്‍മന്‍ ഉള്‍പ്പെടെ വിദേശ ഭാഷാ പരിശീലനം എന്നിവയും ഗിരിജ്യോതിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായും ജി.എസ്. പ്രദീപ് നയിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നും പ്രസിഡന്റ് തോമസ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് വി.ടി.തോമസ്, പ്രിന്‍സിപ്പല്‍ ഡോ. കെ. ജോസഫ് തോമസ് എന്നിവര്‍ അറിയിച്ചു. ഫോണ്‍: 0490 2994955, 9188209952.

Related posts

കനത്ത മഴയിൽ വിറങ്ങലിച്ച് മലയോരം – കൺട്രോൾ റൂം തുറന്ന് ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

Aswathi Kottiyoor

ലോക വനിതാദിനത്തിൽ ജെന്റർ സൗഹൃദ ബജറ്റുമായി തില്ലങ്കേരി പഞ്ചായത്ത്

Aswathi Kottiyoor

പി​ഞ്ചു​കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ വ​ഴി​യൊ​രു​ക്കി നാ​ട്

Aswathi Kottiyoor
WordPress Image Lightbox