27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ‘റോഡിൽ അഭ്യാസം കണ്ടാൽ അറിയിക്കുക’; മത്സരയോട്ടം തടയാൻ ജനങ്ങൾക്ക് വാട്സാപ്പ് നമ്പറുമായി പൊലീസ്
Kerala

‘റോഡിൽ അഭ്യാസം കണ്ടാൽ അറിയിക്കുക’; മത്സരയോട്ടം തടയാൻ ജനങ്ങൾക്ക് വാട്സാപ്പ് നമ്പറുമായി പൊലീസ്

റോഡിലെ മത്സരയോട്ടം മൂലമുള്ള അപകടങ്ങൾ കുറയ്ക്കാൻ പൊതുജനത്തിന്റെ സഹായം തേടി കേരളാ പൊലീസ്. അഭ്യാസ പ്രകടനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കാൻ ആഭ്യന്തര വകുപ്പ് ജില്ല തോറും വാട്സാപ്പ് അക്കൗണ്ടുകൾ തയ്യാറാക്കി. നിയമലംഘനങ്ങളുടെ ഫോട്ടോ/വീഡിയോകളോടൊപ്പം സ്ഥലം താലൂക്ക് ജില്ലാ എന്നീ വിശദാംശങ്ങൾ കൂടി അറിയിക്കണമെന്ന് പൊലീസ് ഫേസ്‌ബുക്കിൽ കുറിച്ചു.

കേരള പൊലീസിന്റെ കുറിപ്പ്:

റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടം മൂലമുള്ള അപകടങ്ങളും മരണവും നാൾക്കുനാൾ വർധിച്ചുവരുന്ന കാഴ്ചയാണ്. ഒരു ചെറിയ വിഭാഗം ആളുകൾ റോഡിൽ നടത്തുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങൾ സാധാരണക്കാരായ യാത്രക്കാരെയും ബാധിക്കുന്നു. റോഡ് സുരക്ഷക്കക്ക് ഭീഷണിയാകുന്ന വാഹനങ്ങളുടെ രൂപമാറ്റങ്ങൾ, സൈലൻസറുകൾ മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം/മൽസരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങി പൊതുജനങ്ങളുടെ സുരക്ഷക്കും സ്വൈര ജീവിതത്തിനും, ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ /ഡ്രൈവർമാരെ പറ്റിയുള്ള വിവരങ്ങൾ ഫോട്ടോകൾ / ചെറിയ വീഡിയോകൾ സഹിതം അതത് ജില്ലകളിലെ എൻഫോഴ്സ്മെന്റ് ആർ ടി ഒ മാരെ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. നിയമ ലംഘനങ്ങളുടെ ഫോട്ടോ /വീഡിയോകളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാശംകൾ കൂടി ഉൾപ്പെടുത്തുക.

വിവരങ്ങൾ അറിയിക്കേണ്ട മൊബൈൽ നമ്പരുകൾ താഴെ ചേർക്കുന്നു.1. തിരുവനന്തപുരം 9188961001 2. കൊല്ലം 91889610023. പത്തനംതിട്ട 91889610034. ആലപ്പുഴ 91889610045. കോട്ടയം 91889610056.ഇടുക്കി 91889610067. എറണാകുളം 91889610078. തൃശൂർ 91889610089. പാലക്കാട് 918896100910. മലപ്പുറം 918896101011. കോഴിക്കോട് 918896101112. വയനാട് 918896101213. കണ്ണൂർ 918896101314. കാസർകോട് 9188961014.

Related posts

ആദിവാസി യുവതി വനത്തിൽ പ്രസവിച്ചു

Aswathi Kottiyoor

വൈദ്യുതി ബില്ലിൻ്റെ പേരില്‍ തട്ടിപ്പ്..! ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

Aswathi Kottiyoor

മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചറും ഇ. ചന്ദ്രശേഖരനും വാക്‌സിന്‍ സ്വീകരിച്ചു……..

Aswathi Kottiyoor
WordPress Image Lightbox