22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഗോത്രവർഗ്ഗ കർഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളർത്തൽ പദ്ധതി
Kerala

ഗോത്രവർഗ്ഗ കർഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളർത്തൽ പദ്ധതി

ചെറുതേനീച്ചകളെ ശാസ്ത്രീയമായി വളർത്തി ഔഷധമൂല്യം ഏറേയുളള ചെറുതേൻ ഉൽപാദിപ്പിച്ച് ശുദ്ധമായ രീതിയിൽ സംഭരിച്ച് വിപണനം നടത്തി കർഷകർക്ക് അധിക വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘ഗോത്രവർഗ്ഗ കർഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളർത്തൽ രീതി നടപ്പിലാക്കൽ’ എന്ന പദ്ധതിക്ക് കേരള സംസ്ഥാന ജൈവവൈവിധ്യബോർഡ് തുടക്കം കുറിച്ചു. കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ തിരഞ്ഞെടുത്ത ഗോത്രവർഗ കർഷകർക്കാണ് പ്രാഥമിക ഘട്ടത്തിൽ പരിശീലനം നൽകുന്നത്. പരിശീലന പരിപാടിയുടെ ഭാഗമായി ചെറുതേനീച്ച വളർത്തൽ, ശുദ്ധമായ തേൻ ശേഖരണം എന്നിവയിൽ രണ്ടു ദിവസത്തെ ശാസ്ത്രീയമായ പരിശീലനം നൽകും. ഗോത്രവർഗ കർഷകർക്ക് ചെറുതേനീച്ചയും കൂടുകളും സൗജന്യമായി വിതരണം ചെയ്യും.

പദ്ധതിയുടെ ഉദ്ഘാടനം കോട്ടൂർ ആന പുനരധിവാസ സങ്കേതത്തിൽ നടന്ന ചടങ്ങിൽ ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. കെ.എസ്.ബി.ബി ചെയർമാൻ ഡോ. സി. ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജി. മണികണ്ഠൻ മുഖ്യ പ്രഭാക്ഷണം നടത്തി.

Related posts

അഖിലയുടെ ബാഡ്ജ് തെറ്റിദ്ധരിപ്പിക്കുന്നത്’; നടപടി ശരിയല്ലെന്ന് സിഎംഡി, സ്ഥലംമാറ്റം പിന്‍വലിച്ചു.

Aswathi Kottiyoor

നെല്ല്‌ സംഭരിക്കാൻ സഹകരണസംഘം ; ലക്ഷ്യം കൃത്യസമയത്ത്‌ സംഭരണവും സമയബന്ധിത തുക വിതരണവും

Aswathi Kottiyoor

ഒരാഴ്ചയ്ക്കിടെ പ്രത്യേക പരിശോധന 2551 സ്ഥാപനങ്ങളിൽ; അടപ്പിച്ചത് 102 എണ്ണം

Aswathi Kottiyoor
WordPress Image Lightbox