24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കണ്ണൂർ വിമാനത്താവളത്തിൽ 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
Kerala

കണ്ണൂർ വിമാനത്താവളത്തിൽ 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് 90 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. മസ്‌കറ്റിൽ നിന്നും എത്തിയ കോഴിക്കോട് കായക്കൊടി കെ അബ്‌ദുറഹ്മാനിൽ നിന്നാണ് 1717 ഗ്രാം സ്വർണം പിടിച്ചത്. കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ സി വിജയകാന്ത്, സൂപ്രണ്ടുമാരായ വി പി ബേബി, പി മുരളി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

മസ്‌ക‌റ്റിൽ നിന്നും ഗോഫസ്റ്റ് വിമാനത്തിലാണ്‌ സ്വർണം എത്തിച്ചത്‌. പോളിത്തിൻ കവറിലാക്കി കാൽമുട്ടിൽ ചുറ്റിയാണ്‌ സ്വർണം കടത്താൻ ശ്രമിച്ചത്‌. ഇയാളെ ചോദ്യം ചെയ്‌തതിനെ തുടർന്ന് സ്വർണക്കടത്തിൽ പങ്കുള്ള വടകര വാണിമേൽ അച്ചാണീൻ്റവിട ഹമീദിനെയും കസ്റ്റംസ് അറസ്റ്റ് ചെയ്‌തു.

Related posts

വന്‍മാറ്റത്തിന്‌ ഫെയ്‌സ്ബുക്ക്, പേരും മാറുമെന്ന് സൂചന; അടുത്ത ആഴ്ച പ്രഖ്യാപനം.

Aswathi Kottiyoor

കോ​വി​ഡ് അ​ട​ച്ചി​ടൽ: ചെ​റു​കി​ട മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലെ​ന്നു കെ.​കെ. ശെെ​ല​ജ

Aswathi Kottiyoor

സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല, കാര്യക്ഷമവും വേഗതയുമുള്ള യാത്രയ്ക്ക് പദ്ധതി അനിവാര്യം: ഗവർണർ

Aswathi Kottiyoor
WordPress Image Lightbox