22.9 C
Iritty, IN
July 8, 2024
  • Home
  • Delhi
  • ഗൾഫിൽനിന്നുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ*
Delhi

ഗൾഫിൽനിന്നുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ*

ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികൾ കുത്തനെ കൂട്ടിയത് പ്രവാസികൾക്ക് തിരിച്ചടിയായി. ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്ന് കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയോളമാണ് ഉയർന്നത്. നാട്ടിലെത്താനിരിക്കുന്ന പ്രവാസികളെ പിഴിയുന്ന സമീപനമാണ് വിമാനക്കമ്പനികളുടെതെന്ന് പരാതിയുയർന്നു കഴിഞ്ഞു .

ജൂലായിലാണ് യു.എ.ഇ.യിലെ സ്‌കൂളുകൾ മധ്യവേനലവധിക്ക് അടയ്ക്കുന്നത്. ഇതോടൊപ്പം ബക്രീദ് സീസണും മുന്നിൽക്കണ്ടാണ് വിമാനക്കമ്പനികൾ നിരക്കുയർത്തിയത്.

ജൂലായ് ആദ്യവാരം ഷാർജ, ദുബായ് എന്നിവിടങ്ങളിൽനിന്ന് കണ്ണൂരിലേക്ക് 40,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. സാധാരണ ഇത് 20,000 രൂപയ്ക്ക് താഴെയാണ് വരാറുള്ളത്. എല്ലാ വർഷവും ഈ സീസണിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് ഉയർത്താറുണ്ടെന്ന് ട്രാവൽ ഏജൻസി ഉടമകൾ പറഞ്ഞു.

സർവീസുകൾ കുറവായതിനാൽ കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെക്കാൾ കണ്ണൂരിൽ ടിക്കറ്റ് നിരക്ക് അധികമാണ്. ഈ മാസം അബുദാബി, മസ്‌കറ്റ് സെക്ടറുകളിലേക്ക് കൂടുതൽ സർവീസ് തുടങ്ങിയിട്ടുണ്ട്. ഇതോടെ അങ്ങോട്ടുള്ള ടിക്കറ്റ് നിരക്കിലും കുറവുവന്നിരുന്നു. ഇൻഡിഗോ, എയർ ഇന്ത്യ കമ്പനികളാണ് ദോഹ, അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് പുതുതായി സർവീസുകൾ തുടങ്ങിയത്.

ആഭ്യന്തര സെക്ടറിൽ | കൂടുതൽ യാത്രക്കാരുള്ള ബെംഗളൂരുവിലേക്കും ഇൻഡിഗോ അധിക സർവീസുകൾ തുടങ്ങിയിട്ടുണ്ട്.

Related posts

മെസിക്ക് പരിക്ക്; ആരാധകരില്‍ ആശങ്ക അഭ്യൂഹങ്ങള്‍; വാര്‍ത്ത തള്ളി അര്‍ജന്‍റീനന്‍ മാധ്യമങ്ങള്‍:

Aswathi Kottiyoor

12–-ാം ക്ലാസ്‌ മൂല്യനിര്‍ണയം : മാനദണ്ഡം ഉടനെന്ന് സിബിഎസ്‌ഇ ; ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും വിദ്യാഭ്യാസവിദഗ്‌ധരുടെയും അഭിപ്രായം പരിഗണിക്കും……..

Aswathi Kottiyoor

ശുഭ്മാൻ ഗിൽ സച്ചിൻ തെൻഡുൽക്കറെപ്പോലെ, വിരാട് കോലിക്ക് ദൗര്‍ബല്യങ്ങളുണ്ട്’

Aswathi Kottiyoor
WordPress Image Lightbox