24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഓണത്തിനൊരു മുറം പച്ചക്കറി: സെക്രട്ടേറിയറ്റിൽ തുടക്കമായി
Kerala

ഓണത്തിനൊരു മുറം പച്ചക്കറി: സെക്രട്ടേറിയറ്റിൽ തുടക്കമായി

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായുള്ള ഓണത്തിനൊരു മുറം പച്ചക്കറി കൃഷിക്ക് സെക്രട്ടേറിയറ്റിൽ തുടക്കമായി. 13 മന്ത്രിമാർ ചേർന്നാണ് സെക്രട്ടേറിയറ്റ് ഗാർഡനിൽ പച്ചക്കറി തൈകൾ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്. വഴുതനം, തക്കാളി തൈകളാണ് മന്ത്രിമാർ നട്ടത്. മന്ത്രിമാരായ പി. പ്രസാദ്, കെ. എൻ. ബാലഗോപാൽ, എം. വി. ഗോവിന്ദൻ മാസ്റ്റർ, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, പി. രാജീവ്, കെ. കൃഷ്ണൻകുട്ടി, ആർ. ബിന്ദു, വി. എൻ. വാസവൻ, ജെ. ചിഞ്ചുറാണി, അഹമ്മദ് ദേവർകോവിൽ, ആന്റണിരാജു, എ. കെ. ശശീന്ദൻ എന്നിവരാണ് തൈകൾ നട്ടത്. പദ്ധതിയുടെ ഭാഗമായി വിവിധ ഇനം പച്ചക്കറികളാണ് നട്ടുപിടിപ്പിക്കുക. ഓണത്തിന് വിളവെടുക്കാൻ പാകത്തിലാണ് കൃഷി. പരിപാടിയുടെ ഭാഗമായി പച്ചക്കറി വിത്തുകളുടെ വിതരണവും നടന്നു. കൃഷി വകുപ്പ് ഡയറക്ടർ ടി. വി. സുഭാഷ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Related posts

കോവിഡ് വൈറസിൻ്റെ ഇന്ത്യൻ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകർ…………

സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക് സ്വീകരിക്കുന്നതിന് തദ്ദേശസ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി

Aswathi Kottiyoor

പെട്രോൾ വിലവർധന: പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന്​ ഹർജി

Aswathi Kottiyoor
WordPress Image Lightbox