25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തളിര് സ്‌കോളർഷിപ്പ് വിതരണം വിദ്യാഭ്യാസ മന്ത്രി ഇന്ന് (23 ജൂൺ) നിർവഹിക്കും
Kerala

തളിര് സ്‌കോളർഷിപ്പ് വിതരണം വിദ്യാഭ്യാസ മന്ത്രി ഇന്ന് (23 ജൂൺ) നിർവഹിക്കും

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്‌കോളർഷിപ്പ് പരീക്ഷയുടെ സംസ്ഥാനതല വിജയികൾക്കുള്ള സ്‌കോളർഷിപ്പുകളുടെ വിതരണം വിദ്യാഭ്യാസവകുപ്പു മന്ത്രി വി ശിവൻകുട്ടി ഇന്ന് (23 ജൂൺ) നിർവഹിക്കും.
ഇന്ന് രാവിലെ 11.30ന് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷത വഹിക്കും. ഈ വർഷത്തെ തളിര് സ്‌കോളർഷിപ്പ് രജിസ്‌ട്രേഷന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു നിർവഹിക്കും.
കനറ ബാങ്ക് ജനറൽ മാനേജർ എസ് പ്രേംകുമാർ, ഡി ഇ ഒ സുരേഷ്ബാബു ആർ എസ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗങ്ങളായ രാജേഷ് വള്ളിക്കോട്, ജി രാധാകൃഷ്ണൻ, കോട്ടൺഹിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എച്ച് എം വിൻസെന്റ് എ, അഡീഷണൽ എച്ച് എം രാജേഷ് ബാബു വി, പ്രിൻസിപ്പാൾ ഇൻ ചാർജ് ഫാമില ഇ ആർ, എസ് എം സി ചെയർമാൻ ആർ പ്രദീപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ആറ് കുട്ടികൾക്കാണ് സംസ്ഥാനതല സ്‌കോളർഷിപ്പ് ലഭിച്ചത്. ജൂനിയർ സീനിയർ തലങ്ങളിലായി 10000, 5000, 3000 എന്നിങ്ങനെയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള സ്‌കോളർഷിപ്പ് തുക. 2500ഓളം കുട്ടികൾക്ക് ജില്ലതല സ്‌കോളർഷിപ്പായി 16 ലക്ഷം രൂപ നേരത്തേ വിതരണം ചെയ്തിരുന്നു.

Related posts

പാ​ച​ക വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചു

Aswathi Kottiyoor

എം.ഡി.എം.എ.യുമായി ദമ്പതിമാരടക്കം നാലുപേർ പിടിയിൽ

Aswathi Kottiyoor

ഇന്ത്യൻ ഐടി സേവന മേഖലയിൽ നിന്ന് 80,000 മുതൽ 1.2 ലക്ഷം പേരെ പിരിച്ചുവിട്ടേക്കും

Aswathi Kottiyoor
WordPress Image Lightbox