27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കശുവണ്ടി വികസന കോർപ്പറേഷന് കീഴിലുള്ള അയത്തിൽ യൂണിറ്റിൽ പാക്കിങ്ങ് യൂണിറ്റ് ആരംഭിച്ചു
Kerala

കശുവണ്ടി വികസന കോർപ്പറേഷന് കീഴിലുള്ള അയത്തിൽ യൂണിറ്റിൽ പാക്കിങ്ങ് യൂണിറ്റ് ആരംഭിച്ചു

കശുവണ്ടി വികസന കോർപ്പറേഷന് കീഴിലുള്ള അയത്തിൽ യൂണിറ്റിൽ പുതുതായി ആരംഭിക്കുന്ന പാക്കിങ്ങ് യൂണിറ്റിൻ്റെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവ്വഹിച്ചു.
ഇതിനൊപ്പം കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന് കീഴിൽ ഷെല്ലിംഗ്, പീലിംഗ്, ഗ്രേഡിങ്ങ് വിഭാഗങ്ങളിലായി 535 തൊഴിലാളികൾക്ക് കൂടി ഇന്ന് പുതുതായി നിയമനം നൽകി. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 6000 തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ കശുവണ്ടി വികസന കോർപ്പറേഷന് സാധിച്ചിരുന്നതായി മന്ത്രി അറിയിച്ചു.

ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ കാഷ്യൂ കോർപ്പറേഷനിലെ തൊഴിലാളികൾക്ക് അഞ്ച് വർഷത്തെ ഗ്രാറ്റുവിറ്റി കുടിശ്ശിക ഉണ്ടായിരുന്നു. ഈ തൊഴിലാളികൾക്ക് ചരിത്രത്തിലാദ്യമായി ഗ്രാറ്റുവിറ്റി കുടിശ്ശിക കൊടുത്തു തീർക്കാൻ സാധിച്ചതോടെ സർവീസിൽ നിന്ന് വിരമിക്കുന്ന തൊഴിലാളികൾക്ക് വിരമിക്കുന്ന അവസരത്തിൽ തന്നെ റിട്ടയർമെൻ്റ് ആനുകൂല്യം ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കാനായി.
കോർപ്പറേഷൻ ഫാക്ടറികളുടെ മുഖച്ഛായ മാറ്റുന്ന നിരവധി നവീകരണ പ്രവർത്തനങ്ങളും ഈ കാലയളവിൽ നടന്നിട്ടുണ്ട്. തുടർന്നും ഈ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ക്ഷേമത്തിനും ഫാക്ടറികൾ ലാഭത്തിലാക്കാനുമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു.

Related posts

ബെംഗളുരുവിൽ വീണ്ടും കനത്ത മഴ; റോഡുകൾ വെള്ളത്തിൽ മുങ്ങി, വാഹനങ്ങൾ നശിച്ചു, ദുരിതത്തിൽ ടെക് സിറ്റി

Aswathi Kottiyoor

വസ്ത്രത്തിന് പുറത്തുകൂടി തൊട്ടാൽ ലൈംഗിക പീഡനമല്ല’: വിവാദ ഉത്തരവ് കോടതി റദ്ദാക്കി.

Aswathi Kottiyoor

വഴിയോരകേന്ദ്രങ്ങൾക്കു ഭൂമി നൽകൽ: തുടക്കം മുതൽ എതിർത്ത് റവന്യുവകുപ്പ്

Aswathi Kottiyoor
WordPress Image Lightbox