24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ശിരുവാണി ഡാമില്‍ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കും: മുഖ്യമന്ത്രി
Kerala

ശിരുവാണി ഡാമില്‍ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കും: മുഖ്യമന്ത്രി

ശിരുവാണി ഡാമില്‍ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ശിരുവാണി അണക്കെട്ടില്‍ നിന്നുള്ള ജലം ജൂണ്‍ 19-ന് 45 എം എല്‍ ഡി യി-ല്‍ നിന്ന് 75 എംഎല്‍ ഡി ആയും ജൂണ്‍ 20-ന് 103 എംഎല്‍ഡി ആയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഡാമിന്റെ രൂപകല്‍പ്പന പ്രകാരം സാധ്യമായ ഡിസ്ചാര്‍ജ് അളവ് പരമാവധി 103 എം എല്‍ ഡി യാണ്. എത്രയും വേഗം ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്ത് സമവായത്തിലെത്താം.

കോയമ്പത്തൂര്‍ കോര്‍പറേഷന്‍ പരിധിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ കുടിവെള്ളത്തിന് ശിരുവാണി ഡാമിനെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. ആ പ്രദേശത്തെ സുഗമമായ ജലവിതരണത്തിന് ശിരുവാണി ഡാമിന്റെ സംഭരണശേഷിയുടെ പരമാവധി ജലം സംഭരിച്ച് തമിഴ്നാടിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്

Related posts

ഉയര്‍ന്ന താപനിലയില്‍ വളരുന്ന 
ഡെങ്കിവൈറസ് മാരകം ; പഠനം നടത്തിയത്‌ ആര്‍ജിസിബിയിലെ ഗവേഷകർ

Aswathi Kottiyoor

കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞു, പരിക്കേറ്റ 18 കുട്ടികൾ ആശുപത്രിയിൽ, ബസെത്തിയത് അമിത വേഗതയിലെന്ന് പൊലീസ്

Aswathi Kottiyoor

മഴക്കാല രോഗങ്ങളെ ചെറുക്കും , 200 കോടിയുടെ മരുന്നെത്തി

Aswathi Kottiyoor
WordPress Image Lightbox