24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി: പയ്യാമ്പലം ബീച്ചിൽ കടലോര നടത്തം
Kerala

ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി: പയ്യാമ്പലം ബീച്ചിൽ കടലോര നടത്തം

കടലും കടലോരവും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക അവസ്ഥ വീണ്ടെടുക്കേണ്ട ഉത്തരവാദിത്തം നമുക്കോരോരുത്തർക്കുമാണ് എന്ന് തിരിച്ചറിഞ്ഞ് ‘കടലിനെ അറിയാം കടൽക്കാറ്റേൽക്കാം, കടൽത്തീരമണയാം’ എന്ന മുദ്രാവാക്യവുമായി കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കടലോര നടത്തം സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ സഹായത്തോടെ കടലും തീരവും പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് സംഘടിപ്പിക്കുന്ന തീവ്രയജ്ഞ പരിപാടിയാണ് ‘ശുചിത്വ സാഗരം സുന്ദര തീരം’. സാധ്യമായ എല്ലാ മാർഗ്ഗങ്ങളുമുപയോഗിച്ചുളള ബോധവൽക്കരണം, പ്ലാസ്റ്റിക് മാലിന്യശേഖരണവും അതിന്റെ പുനരുപയോഗവും, തുടർ ക്യാമ്പയിൻ എന്നീ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടപ്പിലാക്കുന്നത്.
കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പളളി, കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ, ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ, മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, എൻ.എസ്.എസ്. വളണ്ടിയർമാർ, മറ്റ് സന്നദ്ധ സംഘടനകൾ, വിവിധ ട്രേഡ് യൂനിയൻ നേതാക്കൾ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവർ പങ്കെടുത്തു

Related posts

ജ്ഞാ​ൻ​വാ​പി മ​സ്ജി​ദ് സ​ർ​വേ; ദൃ​ശ്യ​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തി​ന് വി​ല​ക്ക്

Aswathi Kottiyoor

സഹകരണ നിയമ ഭേദഗതി : കരട്‌ ബില്ലിന്‌ അംഗീകാരം ; ക്രമക്കേടുകളിൽ സർക്കാരിന്‌ നടപടിയെടുക്കാം

Aswathi Kottiyoor

ഒരുമയുടെ ആ മഹത്തായ ആശയമുൾക്കൊണ്ട് നമുക്കീ ദീപാവലി ആഘോഷിക്കാം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox