27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ടു ജില്ലകളിൽ തിങ്കളാഴ്ചയും 11 ജില്ലകളിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏഴ് മുതൽ 11 സെന്‍റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത. അടുത്ത 24 മണിക്കൂർ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്‍റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Related posts

പാ​ത​യോ​ര​ങ്ങ​ളിലെ കൊ​ടി​തോ​ര​ണ​ങ്ങ​ൾ; വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി

Aswathi Kottiyoor

മാ​വോ​വാ​ദി​ക​ൾ​ക്കാ​യി ക​ണ്ണൂ​ർ ജി​ല്ല​യി​ലും തെ​ര​ച്ചി​ൽ

Aswathi Kottiyoor

‘ഓപ്പറേഷന്‍ കാവല്‍’; ലഹരി കടത്തും ഗുണ്ടകളെയും പൂട്ടാനൊരുങ്ങി കേരള പൊലീസ്

Aswathi Kottiyoor
WordPress Image Lightbox