24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ലോകത്ത് എട്ടില്‍ ഒരാള്‍ മാനസിക രോഗം നേരിടുന്നു : ഡബ്ല്യു.എച്ച്‌.ഒ
Kerala

ലോകത്ത് എട്ടില്‍ ഒരാള്‍ മാനസിക രോഗം നേരിടുന്നു : ഡബ്ല്യു.എച്ച്‌.ഒ

ലോകത്ത് ഏകദേശം എട്ടില്‍ ഒരാള്‍ മാനസിക സംബന്ധമായ രോഗങ്ങളുമായാണ് ജീവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ( ഡബ്ല്യു.എച്ച്‌.ഒ ) റിപ്പോര്‍ട്ട്.

കൊവിഡ് മഹാമാരിയ്ക്ക് മുമ്ബും ശേഷവുമുള്ള കണക്കുകള്‍ സഹിതമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കൊവിഡിന്റെ വരവിന് മുന്നേ 2019 ല്‍ ലോകത്ത് മാനസിക രോഗികളായി ഏകദേശം 100 കോടിയോളം പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 14 ശതമാനവും യുവാക്കളാണ്. എന്നാല്‍ കൊവിഡിന്റെ വരവോടെ മാനസിക രോഗങ്ങള്‍ നേരിടുന്ന യുവാക്കള്‍ 25 ശതമാനമായി ഉയര്‍ന്നു.

വെറും രണ്ട് ശതമാനം രാജ്യങ്ങള്‍ മാത്രമാണ് ജനങ്ങളുടെ മാനസിക ആരോഗ്യ സംരക്ഷണത്തിനായി ബഡ്‌ജ​റ്റില്‍ പണംവകയിരുത്തുന്നതെന്നും ഇത്തരം നടപടികള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. മാനസികാരോഗ്യ സംബന്ധമായ പദ്ധതികള്‍ക്ക് രാജ്യങ്ങള്‍ ഉടന്‍ രൂപം നല്‍കണമെന്നും വളരെ കുറച്ച്‌ പേര്‍ക്ക് മാത്രമാണ് ചികിത്സ ലഭ്യമാകുന്നതെന്നും ലോകാരോഗ്യ സംഘടന സൂചിപ്പിച്ചു.

Related posts

സഹായം സ്വീകരിക്കുന്ന കുട്ടികളുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതിന് വിലക്ക്

Aswathi Kottiyoor

കോവിഡ് ബാധിച്ച് മരണമടഞ്ഞ വനിതാ ആശ്രിതര്‍ക്ക് സ്‌മൈല്‍ കേരള വായ്പാ പദ്ധതി

Aswathi Kottiyoor

ചരിത്രവും പൈതൃകവും സംരക്ഷിക്കേണ്ടത് പ്രധാന ഉത്തരവാദിത്തമാകേണ്ട കാലം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox