24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ മാറ്റം; ടോക്കണൈസേഷന്‍ സംവിധാനം ജൂലൈ 1 മുതല്‍
Kerala

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ മാറ്റം; ടോക്കണൈസേഷന്‍ സംവിധാനം ജൂലൈ 1 മുതല്‍

ജൂലൈ 1 മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കാര്‍ഡ് ടോക്കണൈസേഷന്‍ (tokenisation) എന്ന പുതിയ സംവിധാനം നടപ്പിലാക്കും.
ഉപഭോക്താവ് തന്റെ ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും (credit, debit card) ടോക്കണൈസ് ചെയ്തില്ലെങ്കില്‍, ഓരോ തവണ പണമടയ്ക്കുമ്ബോഴും വിശദാംശങ്ങള്‍ നല്‍കേണ്ടിവരും.

കാര്‍ഡ് ടോക്കണൈസേഷന്‍ ജൂലൈ 1 മുതല്‍ നടപ്പിലാക്കുമോ?
വ്യാപാരികളുടെ കൈവശമുള്ള ഉപഭോക്താക്കളുടെ കാര്‍ഡുകളുടെ വിവരങ്ങള്‍ നീക്കം ചെയ്യണമെന്ന് ആര്‍ബിഐ കഴിഞ്ഞ വര്‍ഷം ആവശ്യപ്പെട്ടിരുന്നു. ഉപഭോക്തൃ ഡാറ്റ സുരക്ഷിതമാക്കുന്നതിനാണ് ആര്‍ബിഐ പുതിയ മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ചത്. കാര്‍ഡ് ടോക്കണൈസേഷന്‍ ആദ്യം 2022 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ആര്‍ബിഐ അറിയിച്ചിരുന്നത്. പുതിയ മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ച്‌ ജൂലൈ 1 മുതലാണ് സംവിധാനം നിലവില്‍ വരിക.

2020 മാര്‍ച്ച്‌ 17 ന് ആര്‍ബിഐ പുതിയ സംവിധാനത്തെക്കുറിച്ച്‌ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയിലെ കാര്‍ഡ് ഹോള്‍ഡര്‍മാരുടെ സുരക്ഷയ്ക്കായി ഒരു പുതിയ പേയ്മെന്റ് സംവിധാനം ഉണ്ടാക്കുന്നതിനെ കുറിച്ച്‌ വ്യാപാരികളോട് അഭിപ്രായം രേഖപ്പെടുത്താന്‍ അതില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഡിസംബര്‍ 23-ന് ആര്‍ബിഐ ടോക്കണൈസേഷന്‍ സമയപരിധി നീട്ടിയതായി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇനി നിയമം നടപ്പിലാക്കുന്നതിന്റെ സമയപരിധി നീട്ടില്ലെന്നാണ് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ടി റാബി ശങ്കര്‍ ജൂണ്‍ 8ന് നടന്ന എംപിസി യോഗത്തില്‍ പറഞ്ഞത്.

പുതിയ നിയമത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തെല്ലാം?
പുതിയ നിയമം അനുസരിച്ച്‌, ഒരു വ്യാപാരിയില്‍ നിന്ന് നിങ്ങള്‍ ഒരു സാധനം വാങ്ങുമ്ബോള്‍ ആ വ്യാപാരി ടോക്കണൈസേഷന്‍ ആരംഭിക്കും. കാര്‍ഡ് ടോക്കണൈസ് ചെയ്യാന്‍ നിങ്ങളുടെ സമ്മതം ലഭിച്ചാല്‍ കാര്‍ഡ് ശൃംഖലയ്ക്ക് വ്യാപാരി ഒരു ടോക്കണൈസേഷന്‍ റിക്വസ്റ്റ് സമര്‍പ്പിക്കും. തുടര്‍ന്ന് കാര്‍ഡ് ശൃംഖല ഒരു ടോക്കണ്‍ (token) സൃഷ്ടിക്കുകയും വ്യാപാരിക്ക് അയയ്ക്കുകയും ചെയ്യും. നിങ്ങളുടെ പതിനാറക്ക കാര്‍ഡ് നമ്ബറിന് പകരമായിരിക്കും ഈ ടോക്കണ്‍. ഭാവി പണമിടപാടുകള്‍ക്കായി വ്യാപാരി ഈ ടോക്കണ്‍ സൂക്ഷിച്ചുവെയ്ക്കും. പണമിടപാട് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ സിവിവി നമ്ബറും ഒടിപിയും നല്‍കേണ്ടി വരും. മറ്റൊരു കാര്‍ഡ് ഉപയോഗിക്കണമെങ്കില്‍ ഇതേ പ്രക്രിയ വീണ്ടും പിന്തുടരണം. നിങ്ങളുടെ കാര്‍ഡ് ടോക്കണൈസ് ചെയ്യണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. ഉപയോക്താവ് കാര്‍ഡ് ടോക്കണൈസ് ചെയ്തില്ലെങ്കില്‍, ഓരോ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്ബോഴും എല്ലാ കാര്‍ഡ് വിശദാംശങ്ങളും നല്‍കേണ്ടി വരും.

കാര്‍ഡിലെ ശരിയായ വിവരങ്ങള്‍ക്ക് പകരം ‘ടോക്കണ്‍’ എന്നറിയപ്പെടുന്ന ബദല്‍ കോഡ് ഉപയോഗിക്കുന്നതിനെയാണ് ടോക്കണൈസേഷന്‍ എന്ന് പറയുന്നത്. ടോക്കണ്‍ റിക്വസ്റ്റര്‍ നല്‍കുന്ന ആപ്പില്‍ ഒരു അപേക്ഷ സമര്‍പ്പിക്കുന്നതിലൂടെ കാര്‍ഡ് ഉടമയ്ക്ക് കാര്‍ഡ് ടോക്കണൈസ് ചെയ്യാവുന്നതാണ്. ഉപഭോക്താവിന്റെ അപേക്ഷ ടോക്കണ്‍ റിക്വസ്റ്റര്‍ കാര്‍ഡ് ശൃംഖലയ്ക്ക് നല്‍കും. തുടര്‍ന്ന് കാര്‍ഡ് ഇഷ്യൂവറിന്റെ അനുമതിയോടെ ഉപഭോക്താവിന് ടോക്കണ്‍ അനുവദിക്കും.

Related posts

മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തു

Aswathi Kottiyoor

കൂടുതല്‍ ബ്ലാ ബ്ലാ വേണ്ട…’; കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രതിഷേധവുമായി ഗ്രെറ്റ ത്യുന്‍ബെ.

Aswathi Kottiyoor

മസ്കിന്‍റെ വരവ്; ആശയക്കുഴപ്പത്തിലും ആശങ്കയിലും ട്വിറ്റർ ജീവനക്കാർ

Aswathi Kottiyoor
WordPress Image Lightbox