24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെ സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി
Kerala

കെ സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ സംഘര്‍ഷ രാഷ്ട്രീയ സാഹചര്യത്തില്‍ ആക്രമണ സാധ്യതയുണ്ടാകുമെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കണ്ണൂര്‍ നാടാറിലെ വീടിനുള്ള സായുധ പോലീസ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. യാത്രയില്‍ സുധാകരന് സായുധ പോലീസിന്റെ അകമ്പടിയുമുണ്ടാകും.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധമുണ്ടായതിന് പിന്നാലെ കടുത്ത സംഘര്‍ഷമാണ് കണ്ണൂരില്‍ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍, എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയും ആക്രമണ ഭീഷണിയുണ്ടായിരുന്നു. കൂടാതെ കെ സുധാകരന്റെ ഭാര്യയുടെ വീടിന് നേരെയും കല്ലേറുണ്ടായിരുന്നു.

Related posts

പ്രളയാവശിഷ്ടം നീക്കിയ കരാറുകാർക്ക് 40 കോടി

Aswathi Kottiyoor

രാജ്യത്ത് ആദ്യമായി ജില്ലാതല എഎംആർ കമ്മിറ്റികൾ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

മൂന്നുവർഷത്തിനുള്ളിൽ 20 ലക്ഷം 
തൊഴിലവസരങ്ങൾ : മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox