24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ജില്ലയിലെ എല്ലാ ഗ്രന്ഥശാലകളും കംപ്യൂട്ടർവത്‌കരിക്കും
Kerala

ജില്ലയിലെ എല്ലാ ഗ്രന്ഥശാലകളും കംപ്യൂട്ടർവത്‌കരിക്കും

ലൈബ്രറി നവീകരണ വ്യാപന പദ്ധതി’യുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ എല്ലാ ഗ്രന്ഥശാലകളും കംപ്യൂട്ടർവത്‌കരിക്കും. ‘നെറ്റ് വർക്ക്’ എന്നപേരിൽ ജില്ലാ ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച പദ്ധതിയാണിത്.

ഇതിനായി എല്ലാ ഗ്രന്ഥശാലാ സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കും പരിശീലനം നൽകി. ജില്ലയിലെ 1051 ലൈബ്രറികളിൽ 850 ഗ്രന്ഥശാലകൾ ഇതിനകം കംപ്യൂട്ടർവത്‌കരിച്ചു.

പുസ്തകത്തിന്റെ പേരോ എഴുത്തുകാരന്റെ പേരോ കംപ്യൂട്ടറിൽ രേഖപ്പെടുത്തിയാൽ പുസ്തകം അവിടെ ലഭ്യമാണോ എന്ന കാര്യം ഉടൻ അറിയും. ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളിലുള്ള ലൈബ്രറികളാണ് കംപ്യൂട്ടർവത്‌കരിക്കാത്തവയിൽ മിക്കതും.

അഴീക്കോട് മണ്ഡലത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഒരു വായനശാലപോലും ഇല്ലാതിരുന്ന മാട്ടൂൽ ഗ്രാമപ്പഞ്ചായത്തിൽ ഇപ്പോൾ രണ്ട് അംഗീകൃത ഗ്രന്ഥാലയങ്ങളായി. ജില്ലയിലെ എല്ലാ പഞ്ചായത്ത് വാർഡുകളിലും വായനശാലകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്‌.

Related posts

പി.​ജ​യ​രാ​ജ​ന് സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ ബു​ള്ള​റ്റ് പ്രൂ​ഫ് കാ​ര്‍; 35 ല​ക്ഷം അ​നു​വ​ദി​ച്ചു

Aswathi Kottiyoor

കുട്ടികളുടെ സർവതോന്മുഖ വികസനം ലക്ഷ്യമിടുന്നതാകും പാഠ്യപദ്ധതി പരിഷ്‌കരണം: മുഖ്യമന്ത്രി

Aswathi Kottiyoor

ഹരിത സഹായ സ്ഥാപനങ്ങളുടെ എംപാനൽമെന്റ് – താല്പര്യപത്രം നവംബർ 15 വരെ സമർപ്പിക്കാം

Aswathi Kottiyoor
WordPress Image Lightbox