ഇരിട്ടി: കോവിഡാനന്തര വിനോദ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാഴ്ച്ച നീണ്ടു നില്ക്കുന്ന പുഷ്പ് – സസ്യഫലപ്രദർശനവും അമ്യൂസ്‌മെന്റും 17 ന് വെളളിയഴ്ച്ച മുതൽ ജൂലായ് മൂന്ന് വരെ ഇരിട്ടിയിൽ നടക്കും. പയഞ്ചേരി തവക്കൽ കോംപ്ലക്‌സിന് സമീപം ഒരുക്കിയ പുഷ്‌പോത്സവ നഗരി ഇരിട്ടി നഗരസഭാ ചെയർ പേഴ്‌സൺ കെ. ശ്രീലത വെള്ളിയാഴ്ച്ച വൈകിട്ട് ആറിന് ഉദ്ഘാടനം ചെയ്യും.1500സ്‌ക്വയർ ഫീറ്റിൽ ഒരുക്കുന്ന പുഷ്പ് നഗരിക്ക് പുറമെ 60തോളം വ്യത്യസ്ഥതരം സ്റ്റാളുകളും അമ്യൂസ്‌മെന്റ് പാർക്കുകളും ഉണ്ടായിരിക്കും. രാവിലെ 11മുതൽ വൈകിട്ട് ഒൻമ്പത് മണിവരെയാണ് പ്രദർശനം. വിവിധ തരം കാർഷിക വിളകളുടെ വൻ ശേഖരവും ഇതോടൊപ്പം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ സനൂപ് രാജു, അനീഷ് മാത്യു, ബിനീഷ് മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.