27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കേരള പൊലീസില്‍ വിശ്വാസമില്ല, കേന്ദ്ര പൊലീസിന്റെ സുരക്ഷ വേണമെന്ന് സ്വപ്ന
Kerala

കേരള പൊലീസില്‍ വിശ്വാസമില്ല, കേന്ദ്ര പൊലീസിന്റെ സുരക്ഷ വേണമെന്ന് സ്വപ്ന

സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലെന്നും കേന്ദ്ര സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ അപേക്ഷ എറണാകുളം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയില്‍ നിന്നുള്‍പ്പടെ ഭീഷണി ഉണ്ടെന്നും ഇഡി ഇടപെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്നുമാണ് സ്വപ്നയുടെ ആവശ്യം. ഇഡിക്ക് പോലും കേരളത്തില്‍ സുരക്ഷയില്ലെന്നും സ്വപ്നയുടെ ആവശ്യത്തില്‍ കോടതി തീരുമാനമനുസരിച്ച് നടപടിയെടുക്കാമെന്നുമാണ് ഇഡി അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

എംആര്‍ അജിത്ത് കുമാര്‍ പരാതി പിന്‍വലിപ്പിക്കാന്‍ ഏജന്റിനെ പോലെ പ്രവര്‍ത്തിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഇപ്പോള്‍ ചുറ്റുമുള്ള പൊലീസ് തന്നെ നിരീക്ഷിക്കാനാണെന്നും ഇവരെ പിന്‍വലിക്കണമെന്നും സ്വപ്ന കോടതിയെ അറിയിച്ചു. നേരത്തെ, സുരക്ഷ മുന്‍നിര്‍ത്തി സ്വപ്‌ന തന്നെ സ്വന്തം ചെലവില്‍ ബോഡി ഗാര്‍ഡുകളെ നിയമിച്ചിരുന്നു. സദാസമയവും ഇവര്‍ സ്വപ്‌നക്കൊപ്പമുണ്ടാകും.

Related posts

ദേശീയപാത വികസനം: കേരളം നൽകിയത്‌ 4085 കോടി.

Aswathi Kottiyoor

മാ​വോ​വാ​ദി​ക​ൾ​ക്കാ​യി ക​ണ്ണൂ​ർ ജി​ല്ല​യി​ലും തെ​ര​ച്ചി​ൽ

Aswathi Kottiyoor

കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി.

Aswathi Kottiyoor
WordPress Image Lightbox