20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • സ​മ്മാ​ന​ക്കൂ​പ്പ​ൺ ന​ട​ത്തി​പ്പി​നു ഫീസ് ഏർപ്പെടുത്താൻ നീ​ക്കം
Kerala

സ​മ്മാ​ന​ക്കൂ​പ്പ​ൺ ന​ട​ത്തി​പ്പി​നു ഫീസ് ഏർപ്പെടുത്താൻ നീ​ക്കം

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ്യ​​​ക്കു​​​റി ഒ​​​ഴി​​​കെ​​​യു​​​ള്ള സ​​​മ്മാ​​​ന​​​ക്കൂ​​​പ്പ​​​ൺ ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി ബ​​​ദ​​​ൽ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ നീ​​​ക്കം. ന​​​ട​​​ത്തി​​​പ്പു​​​കാ​​​രി​​​ൽ​​​നി​​​ന്നു നി​​​ശ്ചി​​​ത തു​​​ക ഈ​​​ടാ​​​ക്കി സ​​​മ്മാ​​​ന​​​ക്കൂ​​​പ്പ​​​ൺ ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​ണ് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു കാ​​​ര്യ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കാ​​​ൻ വി​​​ദ​​​ഗ്ധ ക​​​മ്മി​​​റ്റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

നി​​​ല​​​വി​​​ൽ സ​​​മ്മാ​​​ന​​​ക്കൂ​​​പ്പ​​​ണു​​​ക​​​ൾ വി​​​ൽ​​​ക്കു​​​ന്ന​​​തും ന​​​റു​​​ക്കെ​​​ടു​​​ക്കു​​​ന്ന​​​തും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണ്. എ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ഇ​​​ത്ത​​​രം ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ൾ സ​​​ജീ​​​വ​​​മാ​​​ണെ​​​ന്നു പ​​​രാ​​​തി​​​ക​​​ൾ ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഫീ​​സ് ഈ​​​ടാ​​​ക്കി അ​​​നു​​​മ​​​തി ന​​​ല്കാ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

എം​​​എ​​​ൽ​​​എ​​​മാ​​​രും ഉ​​​യ​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും അ​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണു റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കു​​​ന്ന വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി​​​യി​​​ലു​​​ള്ള​​​ത്. അ​​​ടു​​​ത്ത ബ​​​ജ​​​റ്റി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​ർ ശ്ര​​​മം.

സ​​​ർ​​​ക്കാ​​​ർ, അ​​​ർ​​​ധ സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യു​​​ള്ള മേ​​​ള​​​ക​​​ൾ​​​ക്കും നി​​​ശ്ചി​​​ത തു​​​ക​​​യി​​​ൽ കി​​​ഴി​​​വു ന​​​ല്കി സ​​​മ്മാ​​​ന​​​ക്കൂ​​​പ്പ​​​ൺ ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന കാ​​​ര്യ​​​വും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്. എ​​​ന്നാ​​​ൽ ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​വും നി​​​രീ​​​ക്ഷ​​​ണ​​​വും ഉ​​​ണ്ടാ​​​കും.

ചി​​​ല വ്യ​​​ക്തി​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​പ്പെ​​​ട്ട​​​പ്പോ​​​ൾ ലോ​​​ട്ട​​​റി വ​​​കു​​​പ്പ് ഇ​​​ട​​​പെ​​​ട്ട് നി​​​ർ​​​ത്തി​​​വ​​​യ്പി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ഭാ​​​ഗ്യ​​​ക്കു​​​റി ഒ​​​ഴി​​​കെ​​​യു​​​ള്ള ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ൾ നി​​​രോ​​​ധി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ശി​​​പാ​​​ർ​​​ശ ന​​​ല്കി.

എ​​​ന്നാ​​​ൽ എ​​​ല്ലാ ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ളും നി​​​രോ​​​ധി​​​ക്കേ​​​ണ്ട​​​തി​​​ല്ല എ​​​ന്ന പൊ​​​തു​​​വി​​​കാ​​​രം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു പ്ര​​​ത്യേകം ഫീ​​സ് ഈ​​​ടാ​​​ക്കി സ​​​മ്മാ​​​ന​​​ക്കൂ​​​പ്പ​​​ണു​​​ക​​​ൾ​​​ക്കു അ​​​നു​​​മ​​​തി ന​​​ല്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

Related posts

അതിർത്തി മേഖലകളിൽ മാവോയിസ്റ്റ് നിരീക്ഷണം ശക്തമാക്കി പൊലീസ്

Aswathi Kottiyoor

ശബരിമല മണ്ഡല മകരവിളക്ക്; താത്ക്കാലിക റേഞ്ച് ഓഫീസുകൾ ആരംഭിക്കും: മന്ത്രി

Aswathi Kottiyoor

യുവസംവിധായികയുടെ മരണം കൊലപാതകമെന്ന് സൂചന; കഴുത്തുഞെരിഞ്ഞ നിലയില്‍; അടിവയറ്റില്‍ ക്ഷതം.*

Aswathi Kottiyoor
WordPress Image Lightbox