24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ന്യുനമര്‍ദ്ദപാത്തി: കേരളത്തില്‍ ജൂണ്‍ 15 മുതല്‍ 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴ
Kerala

ന്യുനമര്‍ദ്ദപാത്തി: കേരളത്തില്‍ ജൂണ്‍ 15 മുതല്‍ 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴ

ന്യുനമര്‍ദ്ദ പാത്തിയുടെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായും കേരളത്തില്‍ ജൂണ്‍ 15 മുതല്‍ 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് നാളെ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
മഴ കണക്കിലെടുത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
|
വ്യാഴാഴ്ച കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

Related posts

നിപ വൈറസിനെതിരെ കരുതലോടെ വീണ്ടും; എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കും

Aswathi Kottiyoor

കേരളത്തിന് 3 മിനി ഭക്ഷ്യസംസ്‌കരണ പാർക്കുകൂടി

Aswathi Kottiyoor

നരബലിക്കേസ്: മൂന്ന് പ്രതികളും 12 ദിവസം കസ്റ്റഡിയില്‍; അഡ്വ. ആളൂരിന് കോടതിയുടെ വിമര്‍ശനം.

Aswathi Kottiyoor
WordPress Image Lightbox