30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • രക്തദാനത്തിനുള്ള പുരസ്‌കാരം വീണ്ടും ഡിവൈഎഫ്‌ഐക്ക്‌
Kerala

രക്തദാനത്തിനുള്ള പുരസ്‌കാരം വീണ്ടും ഡിവൈഎഫ്‌ഐക്ക്‌

ജില്ലയിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ രക്തം നൽകിയ സംഘടനയ്‌ക്കുള്ള പുരസ്‌കാരം ഇത്തവണയും ഡിവൈഎഫ്‌ഐയ്‌ക്ക്‌. ലോകരക്ത ദാതൃദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്‌ നൽകുന്ന പുരസ്‌കാരത്തിന്‌ ഡിവൈഎഫ്‌ഐ അർഹമായി. 2791 യൂണിറ്റ്‌ രക്തമാണ്‌ ഡിവൈഎഫ്‌ഐ നൽകിയത്‌. കഴിഞ്ഞവർഷം ജൂൺ മുതൽ ഈ വർഷം മെയ്‌ വരെയുള്ള കണക്കാണിത്‌.
‘രക്തദാനം ഐക്യദാർഢ്യം പ്രഖ്യാപിക്കലാണ്, പങ്കുചേരൂ ജീവൻ രക്ഷിക്കൂ’ എന്നതാണ് ഈ വർഷത്തെ രക്തദാതൃദിന സന്ദേശം. ഏറ്റവും കൂടുതൽ രക്തദാനം ചെയ്യുന്ന സംഘടനയ്‌ക്ക്‌ ആരോഗ്യ വകുപ്പ്‌ പുരസ്‌കാരം നൽകാൻ തുടങ്ങിയതു മുതൽ ഡിവൈഎഫ്‌ഐയാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. രക്തം എപ്പോൾ എവിടെ ആവശ്യപ്പെട്ടാലും എത്തിക്കാനുള്ള സുസജ്ജമായ സംവിധാനത്തിലൂടെയാണ്‌ ഡിവൈഎഫ്‌ഐ അതിജീവനം രക്തദാന പദ്ധതി നടപ്പാക്കുന്നത്‌. ജില്ലയിലെ 4068 യൂണിറ്റുകളിൽനിന്നായി വനിതകളുൾപ്പടെയുള്ള ഡിവൈഎഫ്‌ഐ പ്രവർത്തകർ രക്തദാനക്യാമ്പിൽ പങ്കാളികളാവുന്നുണ്ട്‌. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ്‌ ക്യാമ്പുകളിലൂടെ രക്തം നൽകുന്നത്‌. കൂടാതെ സ്വകാര്യ ആശുപത്രികളിലും രക്തം നൽകാറുണ്ട്‌.
2010 യൂണിറ്റ്‌ രക്തം നൽകിയ ഡോണേഴ്‌സ്‌ കേരളയ്‌ക്കാണ്‌ രണ്ടാം സ്ഥാനം.
സേവാഭാരതി–-708, ആർ ഐ ബി കെ 335, ഗ്രീൻ വിംഗ്‌സ് –-83, അമ്മ പെയിൻ ആൻഡ്‌ പാലിയേറ്റീവ് –-78 എന്നിങ്ങനെയാണ്‌ മറ്റ്‌ സംഘടനകൾ നൽകിയ രക്തത്തിന്റെ കണക്ക്‌.

Related posts

കോ​വി​ഡ് പ്ര​തി​സ​ന്ധി; കൊ​ച്ചി മെ​ട്രോ​യു​ടെ സ​മ​യ​ത്തി​ൽ ക്ര​മീ​ക​ര​ണം

Aswathi Kottiyoor

ഉംറ തീര്‍ഥാടകര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടഫിക്കറ്റ് നിര്‍ബന്ധം

Aswathi Kottiyoor

റിപ്പബ്ലിക് ദിന സുരക്ഷയ്ക്ക് 27,000 പോലീസുകാർ

Aswathi Kottiyoor
WordPress Image Lightbox