24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കു​ട്ടി​ക​ളെ ച​വി​ട്ടി ഉ​രു​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന് പ്ര​തി​കാ​രം ചോ​ദി​ക്കേ​ണ്ടി വ​രും: കെ. ​സു​ധാ​ക​ര​ൻ
Kerala

കു​ട്ടി​ക​ളെ ച​വി​ട്ടി ഉ​രു​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന് പ്ര​തി​കാ​രം ചോ​ദി​ക്കേ​ണ്ടി വ​രും: കെ. ​സു​ധാ​ക​ര​ൻ

: വി​മാ​ന​ത്തി​ൽ ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളോ​ട് കൈ​യാ​ങ്ക​ളി കാ​ണി​ച്ച​ത് ഇ.​പി. ജ​യ​രാ​ജ​നാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. അ​ക്ര​മം കാ​ണി​ച്ച​തും ന​ഗ്ന​മാ​യ സ​മാ​ധാ​ന ലം​ഘ​നം ന​ട​ത്തി​യ​തും ജ​യ​രാ​ജ​നാ​ണ്. എ​ന്നി​ട്ടും ഞ​ങ്ങ​ൾ അ​ങ്ങോ​ട്ട് അ​ക്ര​മം കാ​ണി​ച്ചി​ല്ലെ​ന്നും സുധാകരൻ പ​റ​ഞ്ഞു.

ജ​യ​രാ​ജ​നോ​ട് ഒ​രു കാ​ര്യം പ​റ​യു​ക​യാ​ണ്. ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ ച​വി​ട്ടി ഉ​രു​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന് നി​ങ്ങ​ളോ​ട് പ്ര​തി​കാ​രം ചോ​ദി​ക്കേ​ണ്ടി വ​രും കോ​ണ്‍​ഗ്ര​സി​ന്. അ​തി​ന് സം​ശ​യം വേ​ണ്ട. കു​ട്ടി​ക​ളു​ടെ വി​കാ​ര​മാ​ണ്. അ​ത് ത​ട​ഞ്ഞു നി​ർ​ത്താ​ൻ നി​ങ്ങ​ൾ​ക്ക് സാ​ധി​ക്കി​ല്ല. പ​രി​മി​തി ഉ​ണ്ടാ​കും. അ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും എ​ന്തെ​ങ്കി​ലും അ​ക്ര​മം ഉ​ണ്ടാ​യാ​ൽ ത​ങ്ങ​ൾ​ക്ക് അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​ല്ലെ​ന്ന് സി​പി​എ​മ്മി​നെ ഓ​ർ​മി​പ്പി​ക്കു​ക​യാ​ണ്.

കൂ​ട്ടി​ക​ളെ ബൂ​ട്ടി​ട്ട​കാ​ലു​കൊ​ണ്ട് ച​വി​ട്ടി, അ​ടി​ച്ചു. ജ​യ​രാ​ജ​ൻ നേ​രി​ട്ടാ​ണ് അ​ത് ചെ​യ്ത​ത്. അ​വ​രു​ടെ മൂ​ക്കി​ലൂ​ടെ​യും ചെ​വി​യി​ലു​ടെ​യും ര​ക്തം ഒ​ഴു​കി. അ​വ​ർ ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്കാനിംഗിന് വിധേയരായിരിക്കുകയാണ്.

ജ​യ​രാ​ജ​ൻ ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ ആ​ക്ര​മി​ച്ച​പ്പോ​ൾ ത​ങ്ങ​ൾ​ക്ക് പൊ​ളി​ക്കാ​ൻ പ​റ്റി​യ ഓ​ഫീ​സു​ക​ൾ സി​പി​എ​മ്മി​നു​മി​ല്ലേ. ത​ങ്ങ​ൾ ആ​രു​ടെ​യും ഓ​ഫീ​സ് പൊ​ളി​ച്ചി​ല്ല. ഞ​ങ്ങ​ളു​ടെ ഓ​ഫീ​സി​ൽ വ​ന്ന് അ​ക്ര​മം കാ​ണി​ച്ച​തും സി​പി​എ​മ്മാ​ണ്. ഇ​ത് സ​മൂ​ഹം വി​ല​യി​രു​ത്ത​ണം. കേ​ര​ളം ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യി​ൽ​നി​ന്നാ​ണ് അ​ക്ര​മം ഉ​ണ്ടാ​യ​ത്.

ഞ​ങ്ങ​ൾ ആ​രു​ടെ​യും ഓ​ഫീ​സ് ത​ക​ർ​ത്തി​ട്ടി​ല്ല. ആ​രെ​യും അ​ക്ര​മി​ച്ചി​ട്ടുമില്ല. ഇ​തൊ​ന്നും ഇ​ല്ലാ​തെ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം യു​ഡി​എ​ഫിനും കോൺഗ്രസിനും ഇല്ലേ. അ​ത് ഉ​പ​യോ​ഗി​ച്ചാ​ൽ തെ​റ്റാ​ണോ.

ഓ​ഫീ​സ് പൊളി​ക്കാ​നാ​ണ് നി​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ൽ ഞ​ങ്ങ​ളും യു​ദ്ധ പ്ര​ഖ്യാ​പ​നം ന​ട​ത്താം. എ​ത്ര ഓ​ഫീ​സ് നി​ങ്ങ​ൾ പൊ​ളി​ക്കു​വോ അ​ത്ര​യും ത​ങ്ങ​ളും പൊ​ളി​ക്കാം. എ​ന്നാ​ൽ ഇ​ത് ജ​നാ​ധി​പ​ത്യ​പ​ര​മാ​യ കാ​ര്യ​മ​ല്ല. ഞ​ങ്ങ​ൾ അ​ക്ര​മ​ത്തി​ന്‍റെ പു​റ​കേ പോ​കി​ല്ലെ​ന്നും ചൊവ്വാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

മ​ണ്ഡ​ല​മ​ക​ര വി​ള​ക്ക്: ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ഡി​സം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ പ്ര​ത്യേ​ക ബ​സ് സ​ര്‍​വീ​സ്

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത

Aswathi Kottiyoor

ഹയർസെക്കൻഡറി പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 5000 രൂപ ലഭിക്കുന്ന സ്കോളർഷിപ്പിനായി അപേക്ഷിക്കാം

Aswathi Kottiyoor
WordPress Image Lightbox