സംസ്ഥാന ആസൂത്രണ ബോർഡ് 14-ാം പഞ്ചവത്സര പദ്ധതിയുടെ കരട് സമീപന രേഖ പ്രസിദ്ധീകരിച്ചു. കരട് സമീപന രേഖയെ സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം. അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കുമ്പോൾ അവ ഏത് അധ്യായത്തിലേതെന്നും ഖണ്ഡികയുടെ നമ്പരും സൂചിപ്പിക്കണം. പൊതുവായ അഭിപ്രായങ്ങളും സമർപ്പിക്കാം. ഒരാൾക്ക് ഒന്നിലധികം അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാമെങ്കിലും അവ ഓരോന്നും നൂറുവാക്കുകളിൽ ഒതുക്കിനിർത്തണം. അഭിപ്രായങ്ങളും നിർദേശങ്ങളും ജൂൺ 25നകം approach.paper@kerala.gov.in എന്ന ഇ-മെയിലിൽ ലഭ്യമാക്കണം. മൈക്രോസോഫ്റ്റ് വേർഡ് ഫോർമാറ്റിലായിരിക്കണം അയയ്‌ക്കേണ്ടത്. അയയ്ക്കുന്ന വ്യക്തിയുടെ പേരും സ്ഥാപനത്തിന്റെ പേരും രേഖപ്പെടുത്തണം.
കരട് സമീപന രേഖ സംസ്ഥാന ആസൂത്രണ ബോർഡിന്റെ spb.kerala.gov.in എന്ന വെബ് സൈറ്റിൽ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.