24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പൊതുജനങ്ങളെ വഴിയിൽ തടയുന്നില്ല: ഡിജിപി
Kerala

പൊതുജനങ്ങളെ വഴിയിൽ തടയുന്നില്ല: ഡിജിപി

മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയിൽ തടയുന്നില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് വ്യക്തമാക്കി. കറുത്ത മാസ്‌ക് ധരിക്കുന്നതും കറുത്ത വസ്‌ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരിൽ തടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് നേരത്തേതന്നെ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

അതേസമയം, മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ കാര്യത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല. ക്രമസമാധാനവിഭാഗം എഡിജിപി, മേഖലാ ഐജി, റേഞ്ച് ഡിഐജി, ജില്ലാ പോലീസ് മേധാവിമാർ എന്നിവർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയെന്നും ഡിജിപി അറിയിച്ചു.

Related posts

സ്വര്‍ണവിലയില്‍ നേരിയ കുറവ്; ഇന്ന് പവന് 320 രൂപ കുറഞ്ഞു

Aswathi Kottiyoor

കാർ നിയന്ത്രണം വിട്ട് ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചു, രണ്ട് പേർക്ക് ദാരുണാന്ത്യം, കുട്ടിയടക്കം 4 പേർക്ക് പരിക്ക്

Aswathi Kottiyoor

തലശ്ശേരിയില്‍നിന്ന് കാണാതായ ദമ്പതികളെ കോയമ്പത്തൂരില്‍ കണ്ടെത്തി; എടിഎം കാർഡ് ഉപയോഗിച്ചത് തുമ്പായി.*

Aswathi Kottiyoor
WordPress Image Lightbox