30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കറുത്ത വസ്ത്രത്തിന് വിലക്കില്ല, ആരെയും വഴി തടയുകയുമില്ല: മുഖ്യമന്ത്രി
Kerala

കറുത്ത വസ്ത്രത്തിന് വിലക്കില്ല, ആരെയും വഴി തടയുകയുമില്ല: മുഖ്യമന്ത്രി

സംസ്ഥാനത്ത് കറുത്ത വസ്ത്രത്തിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് ആരെയും വഴി തടയാൻ ഉദ്ദേശിച്ചിട്ടില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് ചിലരുടെ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഗ്രന്ഥശാലാസംഗമം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എൽഡിഎഫ് സർക്കാരിനെ തകർക്കാൻ നിക്ഷിപ്ത താൽപര്യത്തോടെ ചിലർ കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ്.

കറുത്ത വസ്ത്രത്തിന് വിലക്കെന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ല. കേരളത്തെ എല്ലാത്തരത്തിലും മുമ്പിലെത്തിച്ചത് ഇടതുപക്ഷ സർക്കാരുകളാണ്. ഇത്തരത്തിലുള്ള ഒരു എൽഡിഎഫ് സർക്കാർ ഇവിടെ ഉള്ളപ്പോൾ ജനവിരുദ്ധ നിലപാട് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related posts

പിഎംജികെ പദ്ധതി അവസാനിപ്പിക്കരുതെന്ന് കേന്ദ്രത്തോട് സംസ്ഥാനങ്ങള്‍

Aswathi Kottiyoor

തീ​ര​ശോ​ഷ​ണം ത​ട​യ​ൽ: കേ​ര​ള​വു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ നോ​ർ​വെ

Aswathi Kottiyoor

ഇന്ത്യയിൽ ആദ്യ സംരംഭം: എസ്എംഎ രോഗത്തിന് സർക്കാർ തലത്തിൽ സൗജന്യമായി മരുന്ന് നൽകി

Aswathi Kottiyoor
WordPress Image Lightbox