25.7 C
Iritty, IN
July 20, 2024
  • Home
  • Kerala
  • പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ പരസ്യം പിന്‍വലിച്ചു
Kerala

പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ പരസ്യം പിന്‍വലിച്ചു

മൂന്ന് പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ പരസ്യം പിന്‍വലിച്ചു. കണ്ണൂര്‍ ജില്ലയിലെ ഡോക്ടറുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കണ്ണൂരിലെ ഓഫ്താല്‍മോളജിസ്റ്റ് ഡോ. കെ. വി ബാബുവാണ് പരാതി നല്‍കിയത്.

പ്രമേഹത്തിനും ഹൃദയ, കരള്‍ രോഗങ്ങള്‍ക്കും ഫലപ്രദമെന്ന് കമ്പനി അവകാശപ്പെടുന്ന മൂന്ന് മരുന്നുകള്‍​ക്കെതിരെയാണ് പരാതി നല്‍കിയത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണിതെന്ന് കാണിച്ചാണ് ബാബു പരാതി നല്‍കിയത്.

ലിപിഡോം ഒരാഴ്‌ച സേവിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയുമെന്നും ഹൃദയരോഗങ്ങള്‍, രക്തസമ്മര്‍ദം, പക്ഷാഘാതം എന്നിവയില്‍നിന്ന്‌ സംരക്ഷണം ലഭിക്കുമെന്നുമാണ്‌ പരസ്യത്തില്‍ അവകാശപ്പെട്ടത്‌. ഫെബ്രുവരിയില്‍ ദേശീയ മാധ്യമങ്ങളിലടക്കം വന്ന പരസ്യത്തിലെ അവകാശവാദം ഡ്രഗ്സ്‌ ആന്‍ഡ്‌ മാജിക്കല്‍ റെമഡീസ്‌ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

കോഴിക്കോട്ടെ ദിവ്യഫാര്‍മസിയാണ് പതഞ്ജലിയുമായി സഹകരിച്ച്‌ പരസ്യം നല്‍കിയിരുന്നത്. പരാതിക്ക് പിന്നാലെ പരസ്യം പിന്‍വലിക്കുന്നതായി ഫാര്‍മസി അറിയിക്കുകയായിരുന്നു.

Related posts

സംസ്ഥാനത്ത് വേനൽമഴ കനക്കും: നാല് ജില്ലകളിൽ യെല്ലോ അലെർട്ട്, കടൽ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്

പേവിഷ വാക്സീൻ വിതരണം നിർത്തും; പകരം തമിഴ്നാട്ടിൽ നിന്ന്.*

Aswathi Kottiyoor

സ്ത്രീധനത്തിനെതിരെ സന്ദേശം; വധൂവരന്മാര്‍ക്ക് മംഗളാശംസ, അഭിനന്ദിച്ച് ഗവര്‍ണർ.

Aswathi Kottiyoor
WordPress Image Lightbox