24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജില്ലയിൽ സൈക്ലത്തോണ്‍ സംഘടിപ്പിച്ചു
Kerala

ജില്ലയിൽ സൈക്ലത്തോണ്‍ സംഘടിപ്പിച്ചു

സ്വാതന്ത്രൃത്തിന്റെ എഴുപത്തിഅഞ്ചാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കണ്ണൂര്‍ ആദായനികുതി വകുപ്പ്, കേനന്നൂര്‍ സൈക്ലിംഗ് ക്ലബ്ബ്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് അസോ. എന്നിവയുടെ ആഭിമുഖ്യത്തില്‍ സൈക്ലത്തോണ്‍ നടത്തി.
കണ്ണൂരിലെ യുദ്ധസ്മാരക പരിസരത്ത് ഡി. എസ്. സി ഡെപ്യൂട്ടി കമാന്‍ഡന്റ് കേണല്‍ എം. ജെ. റെഡ്ഢി ഫ്ളാഗ് ഓഫ് ചെയ്തു. ഡി. എസ്. സി സെന്റര്‍, സെന്റ് ആഞ്ചലോസ് കോട്ട, കന്റോണ്‍മെന്റ് ബോര്‍ഡ്, താവക്കര, കാള്‍ടെക്സ്, ഗാന്ധി സര്‍ക്കിള്‍ വഴി കണ്ണോത്തുംചാല്‍ ആദായനികുതി ഓഫീസ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് ആദായനികുതി അഡീഷണല്‍ കമ്മിഷണര്‍ കെ. സദാനന്ദന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന യോഗത്തില്‍ പവര്‍ ലിഫ്റ്റിംഗ് ദേശീയതാരങ്ങളായ കെ. എല്‍. നൈസി, കെ. ശ്രീജ, പി. ജഗന്നാഥ്, മോഹന്‍ പീറ്റേഴ്സ് എന്നിവരെ ആദരിച്ചു. പ്രശാന്ത് ഡി. പൈ, കേനന്നൂര്‍ സൈക്ലിംഗ് ക്ലബ്ബ് പ്രസിഡന്റ് ഷാഹിന്‍ പള്ളിക്കണ്ടി എന്നിവര്‍ സംസാരിച്ചു.

Related posts

നിറംമങ്ങി കണ്ണൂര്‍ നഗരത്തിലെ വസ്ത്രവിപണി

Aswathi Kottiyoor

അർഹരായവർക്ക് സമയബന്ധിതമായി പട്ടയം നൽകാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കും: മന്ത്രി കെ രാജൻ

Aswathi Kottiyoor

യു​ദ്ധ​രൂ​പ​ത്തി​ൽ ന​ഷ്ടം; രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടു​മി​ടി​ഞ്ഞു

Aswathi Kottiyoor
WordPress Image Lightbox