24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
Kerala

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ പാറയ്ക്ക് മലയിലെ കുടിവെള്ള പദ്ധതിയുടെ പ്രവർത്തി പൂർതത്തിയായി. കുഴൽകിണർ കുടിവെള്ള പദ്ധതി 6, 10000 രൂപ മുതൽമുടക്കി 24 കുടുംബങ്ങൾക്ക് വീടുകളിൽ ടാപ്പുകൾ നിർമ്മിച്ചു കൊടുത്ത് കുടിവെള്ള വിതരണം പൂർത്തിയാക്കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരി റെജിയുടെ അധ്യക്ഷതയിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ ഇന്നലെ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പാലത്തുംകടവ് മെമ്പർ ബിജോയ് പ്ലാത്തോട്ടത്തിൽ സ്വാഗതം ആശംസിച്ചു. കച്ചേരിക്കടവ് പള്ളിവികാരി ഫാദർ മാത്യു നരിക്കുഴി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ബെന്നി, മുരിക്കുംകരി വാർഡ് മെമ്പർ സെലീന ബിനോയ്, ജോൺ ചിറയിൽ എന്നിവർ സംസാരിച്ചു.

Related posts

ഇ പോസ്‌ മെഷീൻ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്‌ ചെയ്യും : ജി ആർ അനിൽ

Aswathi Kottiyoor

ഇ-ശ്രം രജിസ്‌ട്രേഷൻ 29 മുതൽ

Aswathi Kottiyoor

സാമൂഹ്യ ഐക്യദാർഢ്യപക്ഷാചരണത്തിന് ഇന്നു (02 ഒക്ടോബർ) തുടക്കം

Aswathi Kottiyoor
WordPress Image Lightbox