ഇരിട്ടി: ഇരിട്ടി ഹൈസ്കൂളിലെ അധ്യാപക നിയമന നടപടികൾ തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ്. ഹൈസ്കൂൾ സൊസൈറ്റിയുടെ മാനേജരായി കെ.ടി അനൂപിനെ നിയമിച്ചുകൊണ്ടുള്ള തലശേരി വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് മുൻ മാനേജർ കെ. കുഞ്ഞിമാധവനും പ്രസിഡന്റ് പി.കെ. രാമദാസും നൽകിയ ഹർജിയിലാണ് ഉത്തരവ്. സ്കൂൾ സൊസൈറ്റിയുടെ ഭരണസമിതിയുമായി ബന്ധപ്പെട്ട തർക്കം കോടതിയിൽ നിലനില്‍ക്കുന്നതിനിടയിൽ കെ.ടി അനൂപിനെ മാനേജരായി നിയമിച്ച നടപടി ഏകപക്ഷിയമാണെന്നും അതുകൊണ്ട് നിയമനത്തിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഇരുഭാഗത്തിന്റെയും വാദം കേട്ട് അന്തിമ ഉത്തരവ് വരുന്നതു വരെ നിയമന നടപടികൾ പാടില്ലെന്നാണ് ജസ്റ്റിസ് രാജ വിജയരാഘവൻ ഉത്തരവിട്ടത്.
previous post