23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ആറളം ഫാമിലെ ആറാം ബ്ലോക്കിൽ മഞ്ഞൾ കൃഷിക്ക്‌ തുടക്കമായി
Iritty

ആറളം ഫാമിലെ ആറാം ബ്ലോക്കിൽ മഞ്ഞൾ കൃഷിക്ക്‌ തുടക്കമായി

ആറളം ബ്രാൻഡ്‌’ മഞ്ഞൾ കൃഷിക്ക്‌ ഫാമിലെ ആറാം ബ്ലോക്കിൽ തുടക്കമായി. ആദ്യ വിളവെടുപ്പിൽതന്നെ ഔഷധഗുണംകൊണ്ട് ശ്രദ്ധ നേടിയ ഇനമാണ് കൃഷിചെയ്യുന്നത്. കടുംവെട്ട്‌ നടത്തി റബർ മരങ്ങൾ നീക്കിയ സ്ഥലത്താണ് മണ്ണൊരുക്കാനാരംഭിച്ചത്‌.

വരും ദിവസങ്ങളിൽ മറ്റ്‌ ബ്ലോക്കുകളിലെ സ്ഥലങ്ങളിലും വിത്തിടും. കഴിഞ്ഞ കൊല്ലം 25 ഏക്കറിലാണ്‌ ആദ്യമായി കൃഷി നടത്തിയത്‌. 70 ടൺ ലഭിച്ചു. അഞ്ച്‌ ക്വിന്റൽ വിത്തും വിറ്റു. 15 ടൺ വിത്തുകൂടി സ്‌റ്റോക്കുണ്ട്‌. ശേഷിച്ച 50 ടൺ പോളിഷ്‌ ചെയ്‌ത്‌ റെയ്‌ഡ്‌കോയ്‌ക്ക്‌ കൈമാറും.

റെയ്‌ഡ്‌കോയിൽ സംസ്‌കരിച്ചാണ് ഫാമിന്റെ മഞ്ഞൾപ്പൊടി വിപണിയിലെത്തിക്കുക. നേരത്തെ മഞ്ഞൾ വിൽപ്പന ധാരണാപത്രത്തിൽ ഫാമും റെയ്‌ഡ്‌കോയും ഒപ്പുവച്ചിരുന്നു.

Related posts

ആറളം ഫാം മാതൃകാ പച്ചക്കറി ക്ലസ്റ്റർ കൃഷിയിടത്തിൽ കാട്ടാനകളുടെ വിളയാട്ടം – നിരവധി വാഴകളും പച്ചക്കറികളും നശിപ്പിച്ചു…

Aswathi Kottiyoor

ഇരിട്ടി നഗരസഭയിൽ പരാതി പരിഹാരത്തിനായി 20, 25, 30 തീയതികളിൽ ഫയൽ അദാലത്ത്

Aswathi Kottiyoor

ഒരു ദേശം സ്വയം ചരിത്രമെഴുതി ഒന്നാം സ്ഥാനം നേടി

Aswathi Kottiyoor
WordPress Image Lightbox