21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വിമാന യാത്രക്കാര്‍ക്കുള്ള കൊവിഡ് പരിശോധന ഒഴിവാക്കാന്‍ അമേരിക്ക
Kerala

വിമാന യാത്രക്കാര്‍ക്കുള്ള കൊവിഡ് പരിശോധന ഒഴിവാക്കാന്‍ അമേരിക്ക

രാജ്യത്തേക്കെത്തുന്നവര്‍ക്കുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താനൊരുങ്ങി അമേരിക്ക. അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനായി വിമാന യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിത കൊവിഡ് പരിശോധന ഞായറാഴ്ച മുതല്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണങ്ങള്‍ നീക്കുന്നുണ്ടെങ്കിലും കൊവിഡ് കേസുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൂടുകയാണ് ചെയ്യുന്നത്.

2020 ന്റെ തുടക്കത്തില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ പാലിച്ചുവരുന്ന നിയന്ത്രണങ്ങളാണ് പടിപടിയായി നീങ്ങുന്നത്. കൊവിഡ് മൂലം തളര്‍ന്ന എയര്‍ലൈന്‍ വ്യവസായത്തെ ഉത്തേജിപ്പിക്കാന്‍ കൂടിയാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്നത്. വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറി കെവിന്‍ മുനോസിന്റെ കാര്യാലയമാണ് ഈ വിവരം പുറത്തുവിട്ടത്

ഇന്ത്യയിലും കൊവിഡ് കേസുകള്‍ ഉയരുകയാണ്. ഇന്നലെ 7,584 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 100 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. കണക്കുകള്‍ പ്രകാരം സജീവ രോഗികളുടെ എണ്ണം രണ്ടാഴ്ചയ്ക്കിടെ എട്ട് മടങ്ങ് വര്‍ദ്ധിച്ചു.

Related posts

പരാതി സിനിമാക്കഥപോലെ’; എല്‍ദോസിനെതിരായ കേസില്‍ ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമോയെന്ന് ഹൈക്കോടതി.

Aswathi Kottiyoor

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് നാളെ രാവിലെ 11 ന് പ്രസിദ്ധീകരിക്കും

Aswathi Kottiyoor

സുസ്ഥിര വികസനത്തെ ആസ്പദമാക്കിയുള്ള പരിസ്ഥിതി നയമാണ് സർക്കാർ നടപ്പിലാക്കുന്നത്: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox